Image

നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ : കേരളരാഷ്ട്രീയം ഇളകി മറിയും

Published on 16 March, 2018
നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ : കേരളരാഷ്ട്രീയം ഇളകി മറിയും
ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കുമെന്നുറപ്പ്. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പുതിയ പുസ്തകത്തിലാണ് നിഷ വെളിപ്പെടുത്തുന്നത്. കെഎം മാണിയുടെ മരുമകളും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷയുടെ വെളിപ്പെടുത്തലുകളില്‍ രാഷ്ട്രീയ നേതാവിന്റെ മകനെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ ഉണ്ട്. എന്നാല്‍ ഇത് ആരാണെന്നു പറയാന്‍ നിഷ തയ്യാറായിട്ടില്ല. കൂടുതല്‍ സൂചനകള്‍ ഇതു സംബന്ധിച്ച് നിഷ തന്നെ പുറത്തു വിട്ട സാഹചര്യത്തില്‍ ഇതു പി.സി ജോര്‍ജിന്റെ മകനാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ പ്രതിരോധിച്ച് ഇന്നു പി.സി ജോര്‍ജ് തന്നെ രംഗത്തു വന്നിട്ടുണ്ട്. 

ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പേരില്‍ ഇംഗ്ലീഷില്‍ ഇള്ള പുസ്തകം ഡിസി ബുക്‌സ് ആണ് പുറത്തിറക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രമുഖ നേതാവിന്റെ മകന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. എന്നാലും നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ ചര്‍ച്ചയാകും.

സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്നും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. അതു പി.സി. ജോര്‍ജ് ആണെന്നുള്ള കാര്യം വ്യക്തവുമാണ്. പിസിയും സരിതയും തമ്മിലുള്ള ബന്ധം അറിയാവുന്ന നിലയ്ക്ക് ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. എന്നാല്‍ തമ്മില്‍ ചെളിവാരിയെറിയുന്ന നിലയ്ക്ക് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തു വന്നേക്കുമെന്നാണ് സൂചന.

സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി.
Join WhatsApp News
Philip 2018-03-16 09:27:35
ഇളകി മറിയുവാൻഇതെന്താ സാമ്പാറോ ? ഇത് പാലായിലെ അടുത്ത സീറ്റ് മരുമകൾക്ക് കൊടുക്കുവാനുള്ള അമ്മായിയപ്പന്റെ കാഞ്ഞ ബുദ്ധി അല്ലാതെ എന്താ ? ആരും തിരിഞ്ഞു നോക്കാത്ത പുസ്തകം സന്തോഷ് പണ്ഡിറ്റ് സിനിമ പോലെ ആകര്ഷിക്കുവാനുള്ള ഉഗ്രൻ വ്യാപാര ബുദ്ധി ...
പരശു രാമ അ മഴു എനിക്ക് തരു 2018-03-16 09:37:49

പരശു രാമ വേഗം വരൂ, അ മഴു എറിഞ്ഞു കേരളം താഴട്ടെ അറബികടലില്‍

എത്ര എത്ര പെണ്‍ കുട്ടികള്‍ കുല ചെയ്യപെട്ട നാട്ടില്‍ പ്രതികള്‍ ഇന്നും രാജാക്കന്മാര്‍, ഒരു പ്രാമുഖന്‍റെ മരുമകളെ ആരോ വിരട്ടി ‘കേരള രാഷ്ട്രീയം ഇളകി മറിയും പോല്‍.

എന്തിനു എന്‍ രാമ ഈ കേരളം സൃഷ്ടിച്ചു!!!!!!

[നാരദന്‍]

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക