Image

ബാത്ത് ടബില്‍ തെന്നിവീണ് ഹില്ലരി ക്ലിന്റന്റെ കൈയ്ക്ക് നേരിയ പൊട്ടല്‍

Published on 16 March, 2018
ബാത്ത് ടബില്‍ തെന്നിവീണ് ഹില്ലരി ക്ലിന്റന്റെ കൈയ്ക്ക് നേരിയ പൊട്ടല്‍

ന്യൂഡല്‍ഹി: ജോധ്പൂരിലെ ഹോട്ടലിലെ ബാത്ത് ടബില്‍ തെന്നിവീണ് ഹില്ലരി ക്ലിന്റന്റെ കൈയ്ക്ക് നേരിയ പൊട്ടല്‍.

എക്‌സ് റേ, സി.ടി സ്‌കാന്‍ എന്നിവയിലാണ് നേരിയ പൊട്ടല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഹില്ലരിക്ക് ഏതാനും ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതായി ഡോക്ടര്‍ പറഞ്ഞു. ജോധ്പൂരിലെ രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്ന ഉമൈദ് ഭവനിലാണ് ഹില്ലരി ക്ലിന്റണ്‍ താമസിച്ചിരുന്നത്.

അഞ്ച് മാസത്തിനു മുമ്പ് ലണ്ടനില്‍വച്ച് ഹില്ലരി ക്ലിന്റണിന്റെ കാല്‍വിരല്‍ ഒടിഞ്ഞിരുന്നു. 'വാട്ട് ഹാപ്പെന്‍ഡ്' എന്ന സ്വന്തം പുസ്‌കത്തിന്റെ പ്രചാരണാര്‍ഥമാണ് ഹില്ലരി ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക