മിനസോട്ട: സെന്റ് പോളില്‍ യൂനിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് വിദ്യാര്‍ഥിനി
ആയിരുന്ന റിയ പട്ടേല്‍ (20) വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍
ഇരുപത്തൊന്നുകാരനായ മൈക്കല്‍ ലോറന്‍സ് കാമ്പ്ബെല്‍ കുറ്റക്കാരനെന്നു ജൂറി
വിധിച്ചു. ഏപ്രില്‍ 5-നു കോടതി ശിക്ഷ വിധിക്കും.
കഴിഞ്ഞ വര്‍ഷ്ം സെപറ്റംബ 17-നു രാവിലെ ആയിരുന്നു സംഭവം. കാമ്പ്ബെല്‍
ഓടിച്ചിരുന്ന ഫോര്‍ഡ് ഫോക്കസ് ഒരു ലാമ്പ് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
റിയക്കു ഗുരുതര പരുക്കേറ്റു. പരുക്കൊന്നുമില്ലാതിരുന്ന കാമ്പ്ബെല്‍ കാല്
നടയായി സ്ഥലം വിട്ടു. ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് അയാളെ അറസ്റ്റ്
ചെയ്തത്.
കാറില്‍ വച്ച് റിയ തന്റെ മുഖം പിടിച്ച് വികാരഭരിതയായി ചുംബിച്ചതു കൊണ്ടാണു
അപകടം സംഭവിച്ചതെന്നു അയാള്‍ വാദിച്ചുവെങ്കിലും ജൂറി അത് അംഗീകരിച്ചില്ല.
അശ്രദ്ധമായ ഡ്രൈവിംഗിനു എതിരെ ബോധവല്‍ക്കരണത്തിനു റിയയുടെ കുടുംബം റിയ പട്ടേല്‍ ഫൗണ്ടെഷന് സ്ഥാപിച്ചിട്ടുണ്ട്.