Image

25 ലക്ഷം രൂപയുടെ സാഹിത്യ പുരസ്‌ക്കാരത്തിന് രചനകള്‍ ക്ഷണിച്ചു

Published on 17 March, 2018
25 ലക്ഷം രൂപയുടെ സാഹിത്യ പുരസ്‌ക്കാരത്തിന് രചനകള്‍ ക്ഷണിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാര തുക നല്‍കുന്ന പ്രഥമ ജെ.സി.ബി. സാഹിത്യ പുരസ്‌ക്കാരത്തിന് രചനകള്‍ ക്ഷണിച്ചു. 25 ലക്ഷം രൂപയാണ് പുരസ്‌ക്കാര സമ്മാനമായി ഇന്ത്യന്‍ നോവലുകള്‍ക്കു നല്‍കുക. 

ഇന്ത്യയിലെ ഏറ്റവും മുന്‍നിര എര്‍ത്ത് മൂവിങ്, നിര്‍മാണ ഉപകരണ നിര്‍മാതാക്കളായ ജെ.സി.ബി. ഇന്ത്യ സാമ്പത്തിക പിന്തുണ നല്‍കുന്നതും ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നതുമായ ഈ പുരസ്‌ക്കാരത്തിന് മെയ് 31 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. പുരസ്‌ക്കാരത്തിന് അര്‍ഹമാകുന്ന രചന ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതാണെങ്കില്‍ അതു വിവര്‍ത്തനം ചെയ്ത വ്യക്തിക്ക് അഞ്ചു ലക്ഷം രൂപയുടെ പുരസ്‌ക്കാരവും ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം വീതം നല്‍കും. ഒക്ടോബറില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും നവംബറില്‍ പുരസ്‌ക്കാര വിജയിയേയും പ്രഖ്യാപിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും രചനകള്‍ സമര്‍പ്പിക്കാനും www.thejcbprize.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

പ്രമുഖ നോവലിസ്റ്റും പ്രബന്ധകാരനുമായ റാണ ദാസ്ഗുപ്തയാണ് ഈ പുരസ്‌ക്കാരത്തിന്റെ ലിറ്റററി ഡയറക്ടര്‍. പ്രശസ്ത സിനിമാ സംവിധായികയും തിരക്കഥാകൃത്തുമായ ദീപ മേഹ്തയുടെ അധ്യക്ഷതയിലാണ് ജൂറി. റോഹന്‍ മൂര്‍ത്തി, പ്രിയംവദ നടരാജന്‍, വിവേക് ഷാന്‍ബാഗ്, അര്‍ഷിയ സത്താര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ജെ.സി.ബി. ഇന്ത്യയില്‍ നിര്‍മാണത്തിന്റെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വേള തന്നെയാണ് ജെ.സി.ബി. സാഹിത്യ പുരസക്കാരത്തിനു തുടക്കം കുറിക്കാന്‍ ഏറ്റവും ഉചിതം എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ജെ.സി.ബി. ചെയര്‍മാന്‍ ലോര്‍ഡ് ബാംഫോര്‍ഡ് പറഞ്ഞു. കൂടുതല്‍ ജനങ്ങളെ വായനയിലേക്ക് എത്തിക്കാനും എഴുത്തുകാരേയും പ്രസാധകരേയും പ്രോല്‍സാഹിപ്പിക്കാനും ഈ നീക്കം സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യന്‍ എഴുത്തുകാരെ ആദരിക്കുകയും വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്കിടയിലുള്ള അതിര്‍ത്തികള്‍ തകര്‍ത്ത് അവരുടെ രചനകള്‍ ആഘോഷിക്കുകയും ചെയ്യുകയാണ് ഈ വാര്‍ഷിക പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക