Image

ഫാ ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന ധ്യാനം ഡാലസില്‍ 22 മുതല്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 17 March, 2018
ഫാ ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന ധ്യാനം ഡാലസില്‍ 22 മുതല്‍
ഗാര്‍ലന്റ് : കുടുംബ സദസുകളുടെ പ്രിയ വൈദീകനും പ്രമുഖ ഫാമിലി കൗണ്‍സിലറും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 22 മുതല്‍ 25 വരെ തീയതികളില്‍ ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd, Garland, TX 75043) നടക്കും

സമയ ക്രമങ്ങള്‍
മാര്‍ച്ച് 22 വ്യാഴം - 5:00 pm - 9:00 pm
മാര്‍ച്ച് 23 വെള്ളി - 5:00 pm - 9:00 pm
മാര്‍ച്ച് 24 ശനി - 8:30 a m - 5:00 pm
മാര്‍ച്ച് 25 ഞായര്‍ - 8:30 am - 4:00 pm

ധ്യാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മഞ്ജിത് കൈനിക്കര 972 679 8555
മോന്‍സി വലിയവീട് 214 562 6339
ലവ്‌ലി ഫ്രാന്‍സീസ് 469 363 4275
Join WhatsApp News
NARADAN 2018-03-18 10:15:59
ഒരു പാസ്റ്റർക്ക് ആട്ടിറച്ചിയാണ് പഥ്യം. ഭാര്യ ഒരു ദിവസം പോത്തിറച്ചി കറി വച്ച് ആട്ടിറച്ചിയാണെന്നും പറഞ്ഞു കൊടുത്തു. കാര്യം പിടി കിട്ടിയ പാസ്റ്റർ ചൂടായി,
" ഇതെന്നാ പണിയാടി നീ കാണിച്ചേ? പോത്തിറച്ചി തന്ന് ആട്ടിറച്ചിയാണെന്നു പറഞ്ഞ് എന്നെ പറ്റിക്കാമെന്നു വിചാരിച്ചോ?"
"അല്ല , അതു പിന്നെ , ആട്ടിറച്ചി കിട്ടാതെ വന്നപ്പോ ഞാന്‍ പോത്തിറച്ചി വാങ്ങിയെന്നതു നേരാ. പക്ഷേ കറി വയ്ക്കുന്നതിനു മുമ്പ് അതിനെ ആട്ടിറച്ചി ആക്കിയിരുന്നു."
"നീ എന്തു മണ്ടത്തരമാടി പറയുന്നേ? പോത്തിറച്ചി ആട്ടിറച്ചി ആക്കിയെന്നോ ! അതെങ്ങനെ ? ''
" ഇറച്ചിയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നിന്നെ ഞാന്‍ ആട്ടിറച്ചിയാക്കുന്നു എന്നു പറഞ്ഞായിരുന്നു."
"അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാടി പോത്തേ പോത്ത് ആടാകുന്നത്?"
"അതു പിന്നെ.. കഴിഞ്ഞ ദിവസം തേങ്ങാ ഇട്ട രാജപ്പന്റെ തലയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് രാജപ്പാ ഇനി മുതൽ നീ മിഖായേലാണ് എന്ന് ചേട്ടൻ പറഞ്ഞപ്പോൾ അയാള് മിഖായേലായില്ലേ . അതുപോലെ ഇതും... ''
പിന്നെ ഒരക്ഷരം ഉരിയാടാതെ പോത്തുകറിയും കൂട്ടി ശാപ്പാടടിച്ചിട്ടു പാസ്റ്റർ സ്ഥലം വിട്ടു 
(കടപ്പാട് : വാട്സ് ആപ് ) Like and follow the page Kalayanthanikazhchakal /കലയന്താനി കാഴ്ചകൾ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക