Image

ഫൊക്കാന സാഹിത്യ പുരസ്കാരം: കൃതികള്‍ അയക്കാനുള്ള കലാവധി ഏപ്രില്‍ 30 വരെ നീട്ടി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 March, 2018
ഫൊക്കാന സാഹിത്യ പുരസ്കാരം: കൃതികള്‍ അയക്കാനുള്ള കലാവധി ഏപ്രില്‍ 30 വരെ നീട്ടി
ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച് നല്‍കുന്ന സാഹത്യ പുരസ്കാരങ്ങള്‍ക്കുള്ള കൃതികള്‍ അയക്കുവാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 30 നു മുന്‍പായി അവാര്‍ഡിനായി പരിഗണിക്കുന്നതിനുള്ള കൃതികള്‍ അയക്കേണ്ടതാണെന്നു അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.

മാര്‍ച്ച് 15 വരെയായിരുന്നു കൃതികള്‍ അയക്കുവാനുള്ള അവസാന തിയതി. കേരളത്തില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കൃതികള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണു തിയതി പുതുക്കി നിര്‍ണയിച്ചത്.

മലയാള സാഹിത്യത്തിലും സംസ്കാരത്തിലും തല്‍പ്പരരായ ആഗോള തലത്തില്‍ ഉള്ള മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തി വിവിധ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് നല്‍കുന്നതെന്ന് ബെന്നി കുര്യന്‍ പറഞ്ഞു.

നോര്‍ത്ത് അമേരിക്ക(അമേരിക്കയും കാനഡയും)യില്‍ താമസിക്കുന്നവര്‍ക്കും കൂടാതെ ആഗോള തലത്തിലുള്ള മലയാളി എഴുത്തുകാര്‍ക്കും പ്രത്യേകം പ്രത്യേകം പുരസ്കാരങ്ങള്‍ നല്കുന്നന്നതാണ്.

താഴെ പറയുന്ന വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്:
ഫൊക്കാനാ വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്കാരം
ഫൊക്കാനാ മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്കാരം
ഫൊക്കാനാ ചങ്ങമ്പുഴ കവിത പുരസ്കാരം
ഫൊക്കാനാ ആഴിക്കോട് ലേഖനനിരൂപണ പുരസ്കാരം
ഫൊക്കാനാ കുഞ്ഞുണ്ണി മാഷ് ബാലസാഹിത്യ പുരസ്കാരം
ഫൊക്കാന കമലാ ദാസ് ആംഗലേയ സാഹിത്യ പുരസ്കാരം
ഫൊക്കാന നവ മാധ്യമ പുരസ്കാരം.

പുസ്തക രൂപത്തില്‍ 2016 ജനുവരി 1 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്.

പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പതിപ്പുകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.
ഇന്ത്യ: Benny Kurian, St. Francis Press, St.Benedict Road., Ernakulam, Cochin-682 018, Kerala, India. Phone: +91 94003 21329
ഇന്ത്യക്കു പുറത്തും അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ : Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA. Phone: +1 201-951-6801

അമേരിക്കയിലും കേരളത്തിലും ഉള്ള പ്രശസ്ത സാഹിത്യകാരന്മാരും, നിരൂപകരും ഉള്‍പ്പെടുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയായിരിക്കും പുരസ്കാരങ്ങള്‍ക്കുള്ള കൃതികള്‍ തെരഞ്ഞെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക:
http://fokanaonline.org/
https://www.facebook.com/FOKANA-Convention2018-LiteraryAwards-224829361389165/
Email: nechoor@gmail.com
Join WhatsApp News
Vayanakaaran 2018-03-17 22:10:13
ശ്രീമാൻ ജോർജ് നടവയൽ ഒരു പരസ്യം ചെയ്തിരുന്നു. അമേരിക്കൻ മലയാളികളുടെ പഴയ രചനകൾ പരിഗണിക്കുന്നവെന്നും പറഞ്ഞുകൊണ്ട്. അതേപ്പറ്റി പിന്നെ ഒന്നും കേട്ടില്ല. അമേരിക്കയിലെ ഇപ്പോഴത്തെ വയസ്സൻ തലമുറക്കാർ എഴുതിയ നല്ല പുസ്തകങ്ങൾ ഉണ്ട്. അത് പരിഗണിക്കുമെന്നാണോ മിസ്റ്റർ നടവയൽ ഉദ്ദേശിച്ചത്. അതോ അത് നിങ്ങൾ വിട്ടുകളഞ്ഞോ. അമേരിക്കൻ മലയാള സാഹിത്യത്തിലേക്ക് സംഭാവന ചെയ്തവരെ അംഗീകരിക്കുക. ആദ്യമായി നോവൽ എഴുതിയവർ, കവിത എഴുതിയവർ അങ്ങനെ. ആദ്യം എഴുതിയ അംഗീകാരം രചനയുടെ മേന്മ ആകണമെന്നില്ല. അതിനു വേറെ പരിഗണന നൽകുക. പ്രമുഖ എഴുത്തുകാർക്കൊക്കെ പ്രായമായി. അവരെ ഇപ്പോൾ ആദരിച്ചില്ലെങ്കിൽ പിന്നെ എന്ന്? അതേസമയം രചന ഗുണവും നോക്കണം. ശ്രീ മണ്ണിക്കരോട്, മാത്യു തെക്കേമുറി, എൽസി യോഹന്നാൻ, സരോജ വർഗീസ്, സി.എം.സി.,എ സി ജോർജ്, ജോണ് പണിക്കർ  തുടങ്ങി കുറേപ്പേരുണ്ട് ആദ്യകാല എഴുത്തുകാർ.ഓർമ്മ വന്ന പേരുകൾ എഴുതിയെന്നു മാത്രം. 
BENNY KURIAN 2018-03-18 06:42:10
Dear Vayanakaaran, Thank you for the comment.
പുതിയ എഴുത്തുകാരെ അഗീകരിക്കാനും ആദരിക്കാനും ഈ ഉദ്യമം ഉപകരിക്കും. ഒരു independent judging panel ആണ് കൃതികൾ തിരഞ്ഞെടുക്കുന്നത്.  
CID. Moosa 2018-03-17 23:45:41
ഈ പറഞ്ഞവർക്കൊക്കെ തിരിച്ചിട്ടും മറിച്ചിട്ടും അവാർഡ് കൊടുത്തിട്ടുള്ളവരാണ് . ഇവരുടെ അലമാരയ്ക്കകത്ത് തപ്പിയാൽ പൊന്നാടകളൂം കാണും . അതൊക്കെ പൊടി തട്ടി എടുത്ത് അതിൽ നോക്കി ഇനി കാലം കഴിക്കട്ടെ .  ഇനി എന്ത് അവാർഡ് .  ഈ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ആരെങ്കിലും വായനക്കാരന്റെ വേഷം കെട്ടി എഴുതിവിടുന്നതാണോ എന്നും സംശയം ഇല്ലാതില്ല .

BENNY KURIAN 2018-03-18 06:34:05
Dear CID Moosa, I think you did not read the news properly. Thank you. Benny Kurian - 201-951-6801 
Sudhir Panikkaveetil 2018-03-18 17:47:49

ശ്രീ ബെന്നി കുര്യൻ 

അമേരിക്കൻ മലയാളി എഴുത്തുകാരുടെ (ആരംഭം മുതൽ ഇപ്പോൾ വരെ) രചനകളെ കണ്ടെത്തി ആ വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നത് നന്നായിരിക്കും.  ലാന പോലുള്ള സംഘടനക്ക് ആലോചിക്കാവുന്ന കാര്യമാണ് .എങ്കിലും    ഫൊക്കാനക്ക് അവരുടേതായ രേഖകൾ സൂക്ഷിക്കാമല്ലോ. അമേരിക്കയിൽ മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിജയം കൈവരിക്കട്ടെ എന്നാശംസിക്കുന്നു. അമേരിക്കൻ മലയാള സാഹിത്യം പ്രതിദിനം വളരുന്നു. അച്ചടി മാധ്യമങ്ങളും ഓൺലൈൻ പ്രസിദധീകരണങ്ങളും അതിനു സഹായകമാകുന്നുണ്ട്. ഇ മലയാളി വര്ഷം തോറും എഴുത്തുകാരെ അംഗീകരിക്കുന്നു. വളരെ അഭിനന്ദനീയമായ കാര്യമാണ്.

ശ്രീ ബെന്നി കുര്യൻ എല്ലാ നന്മകളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക