Image

'ചക്ക' ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം, ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21ന്

Published on 18 March, 2018
'ചക്ക' ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം, ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21ന്
'ചക്ക' പ്രിയമാര്‍ക്ക് ഇനി ആനന്ദിക്കാം. ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21-ന്. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും തിരഞ്ഞെടുക്കുന്നത്. നേരത്തെ കരിമീനിനെ സര്‍ക്കാര്‍ ഔദ്യോഗിക മീനായി നിശ്ചയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക