Image

ജീവിതഹാരം (കവിത: ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 18 March, 2018
ജീവിതഹാരം (കവിത: ജ്യോതിലക്ഷ്മി നമ്പ്യാര്‍)
(നന്മകളും തിന്മകളും ഇടതൂര്‍ന്നു വളരുന്ന ഒരു വാടിയാണല്ലോ നമ്മുടെ ജീവിതം. ഇതില്‍ ഏതു മനോഹരപുഷ്പങ്ങള്‍ വളര്‍ത്തണം, ഏതു പിഴുതെറിയണം എന്നതിന് പരിപൂര്‍ണ്ണ അവകാശി നമ്മുടെ മനസ്സല്ലേ?)

ശ്യാമസുന്ദരിയാം ധരണിതന്‍ ഹൃദയത്തില്‍
ജീവിതമാകുമെന്‍ ഹരിത വാടിതീര്‍ത്തു
നട്ടുവളര്‍ത്തിയതിലെന്‍ ശൈശവമാം
സൗഗന്ധികയാം ഒരരിമുല്ലയെ

പൂത്തുല്ലസിച്ചാടി രസിച്ചോരരിമുല്ല
അനിലിന്റെ പുല്ലാംകുഴലിനൊപ്പം
അതിപുഷ്ടിയാം അരുവിയില്‍ നീരാടി
അരിമുല്ല മാതാപിതാക്കള്‍ക്കൊപ്പം

നട്ടുവളര്‍ത്തി എന്‍ ജീവിത വാടിയില്‍
കൗമാരമാകുമൊരു പനിനീര്‍ച്ചെടി
പ്രതിബന്ധങ്ങളാം മുള്ളുകള്‍ കുരുത്തതില്‍
പരിരക്ഷയ്ക്കായെന്റെ കൗമാരത്തില്‍

മുള്ളുകള്‍ക്കിടയിലായി കുരുത്തരിമൊട്ടുകള്‍
ഋതുമതിയാമെന്‍ പനിനീര്‍ചെടിയില്‍
പൊട്ടി വിടര്‍ന്നതില്‍ മോഹമാം മുകുളങ്ങള്‍
ഇളംമഞ്ഞിന്‍ കുളിരാം തലോടലോടെ

നട്ടുവളര്‍ത്തി ഞാന്‍ എന്മനോവാടിയില്‍
കനകാംബരപൂക്കളാമെന്നഭിലാഷത്തെ
മത്സരിച്ചു വിടര്‍ന്നതില്‍ പുക്കളുമേതോ
ദേവന്റെ മാറിലിടം പിടിയ്ക്കാന്‍

നട്ടുവളര്‍ത്തിയെന്‍ നിശ്ചയദാര്‍ഢ്യമാം
ചെമ്പകച്ചെടികളെ ആ വാടിയില്‍
എത്തിപിടിച്ചോരാ ചെമ്പകപ്പൂക്കളെ
നിമിഷങ്ങള്‍ ചലിയ്ക്കുന്ന വഴികള്‍ നീളെ

ആവേശമാം കുര്‍ത്ത മൊട്ടുകള്‍ വിടര്‍ന്നതില്‍
തെച്ചിച്ചെടിയായിയെന്‍ മലര്‍ വാടിയില്‍
പിച്ചകപ്പൂക്കളായ് വിരിഞ്ഞതിലെന്‍ ഉത്സാഹം
എന്‍ ദിനരാത്രങ്ങള്‍ക്കൂര്‍ജ്ജം പകരുവാനായ്

നാലുമണിപ്പൂക്കളായ് വിടര്‍ന്നു കൊഴിഞ്ഞുപോയ്
എന്നാശകള്‍ ഓരോ ദിനങ്ങള്‍ തോറും
പാറികളിച്ചു പൊന്‍പറവകള്‍ ചുറ്റിലും
എന്‍ വിധിയായി വാടിയ്ക്കു മുകളിലൂടെ

സ്വപ്നങ്ങളായ് പറന്നതില്‍ ചിത്രശലഭങ്ങള്‍
വര്‍ണ്ണാഭമാം പൂക്കള്‍ തന്‍ മധു നുകരുവാനായ്
കുയിലുകള്‍ ഈണത്തില്‍ പാടി മധുരമായ്
പ്രതീക്ഷയാമെന്‍ തംബുരു മീട്ടുന്നപ്പോല്‍

പൊന്‍വെയില്‍ പരന്നു വാടിയിലുടനീളം
ചിരിയായ് മാറ്റുവാനെന്‍ നെടു വീര്‍പ്പുകളെ
പേമാരിയായ് ചൊരിഞ്ഞെന്നിലെ ഗദ്ഗദം
എന്നിലെ കദനഭാരത്തെ കുറച്ചിടാനായ്

മാരുതന്‍ വന്നു തലോടിയെന്‍ ചെടികളെ
കണ്ണുനീരൊപ്പുവാനെന്നപോലെ
പൊട്ടി മുളച്ചതില്‍ പുല്ലും കളകളും
ദുര്‍ഗന്ധവാഹിയാം പാഴ്പ്പൂക്കളും

അറുത്തെടുത്തു ഞാന്‍ സൗരഭ്യപ്പൂക്കളെ മാത്രമെന്‍
അനുഭവ പൂക്കൂട നിറയും വരെ
കൊരുത്തെടുത്തവയെ ഞാന്‍ കമനീയഹാരമായ്
ശേഷിയ്ക്കുമെന്‍ ജീവിത നാളുകള്‍ക്കായ്

Join WhatsApp News
Dance of Life 2018-03-18 21:18:37
Dance in the rain even if there is no rain
make your own rain & dance
i used to make my own rain and dance within
but lost the charm& spell as i grew up
Yes, i have to put them together to dance
To dance in the rain or to make the rain & dance.
Oh! No! i can dance without the rain
The rain and dance is within me,
i am the dance, i am the rain

andrew
വിദ്യാധരൻ 2018-03-18 23:39:40
ഈ ലോകത്ത് ജീവിതമാകുന്ന ഒരു ഹരിതവാടി തീർക്കുക എന്നത് അത്ര ക്ഷിപ്ര സാധ്യമായ ഒന്നല്ല, പ്രത്യകിച്ച് പണ്ടുകാലത്ത് അതും ഒരു പെൺകുട്ടിക്ക്.  വളർച്ചയുടെ വിവിധ  ദശകളെ വളരെ മനോഹരമായി ഈ കവിതയിലൂടെ  കവയിത്രി ചിത്രീകരിച്ചിരിക്കുന്നു . മാതാപിതാക്കളുടെ സംരക്ഷണത്തിലുള്ള ശൈശവും അതുകഴിഞ്ഞുള്ള കൗമാരവും അതിന്റെ സംഘർഷങ്ങളും
"പ്രതിബന്ധങ്ങളാം മുള്ളുകൾ കുരുത്തതിൽ
പരിരക്ഷക്കായെന്റെ കൗമാരത്തിൽ "  എന്ന കവി ഭാവന വളരെ നന്നായിരിക്കുന്നു .  പ്രതിബന്ധങ്ങൾക്ക് ഒരു കാരണം കണ്ടെത്താൻ കഴിയുമെങ്കിൽ ജീവിതത്തെ കൂടുതൽ അർത്ഥ പൂർണ്ണമാക്കാൻ കഴിയും  മഞ്ഞും മഴയും കൊടുങ്കാറ്റുംമെല്ലാം ജീവിതത്തിന്റെ ഭാഗമാണ് .  എങ്കിലും നെടുവീർപ്പുകളെ മാറ്റുവാൻ ചിരിയും, കദന ഭാരം കുറയ്ക്കാൻ ഗദ്‌ഗദമാകുന്ന പേമാരിയും തന്നിട്ടുള്ളത് ആശ്വാസകരം തന്നെ
ഈ ജീവിത വാടിയിൽ പുല്ലും ദുർഗന്ധ വാഹിയാം പാഴ് പൂക്കളും വളരുന്നുണ്ടെങ്കിലും നിശ്ചയദാർഢ്യവും ശുഭപ്രതീക്ഷയുമുള്ള ഒരാൾക്ക് മാത്രമേ സൗരഭ്യമുള്ള പൂക്കളെ അറുത്തെടുത്ത് കമനീയമായ ഹാരം തീർക്കാനാവു.
ആശയപുഷ്കലമായ കവിതയ്ക്ക് അഭിനന്ദനം
 
BINDU JACOB 2018-03-19 00:13:04
Very precisely presented.  Philosophy is excellent.  It resembles our life how one accepts it.  Its a new feather in cap for the poetry as well.  My best wishes for many more....
ഡോ.ശശിധരൻ 2018-03-19 12:27:39

നന്മകളും തിന്മകളും ഇടതൂര്‍ന്നു വളരുന്ന ഒരു വാടിയാണല്ലോ നമ്മുടെ ജീവിതം. ഇതില്‍ ഏതു മനോഹരപുഷ്പങ്ങള്‍ വളര്‍ത്തണം, ഏതു പിഴുതെറിയണം എന്നതിന് പരിപൂര്‍ണ്ണ അവകാശി നമ്മുടെ മനസ്സല്ലേ?”പരിപൂർണ്ണ അവകാശി തീർച്ചയായും മനസ്സല്ല  .തിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ അവകാശി മനസ്സാണ് എന്ന് പ്രായേണ കരുതുമ്പോഴാണ് ജീവിതവും  (കവിതയും) നമ്മിൽ നിന്നും കൈവിട്ടു പോകുന്നത് .നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതിയെ നിയന്തിക്കുന്നതു ഇന്ദ്രിയങ്ങളാണ്.കണ്ണിൽ കാണുന്നു കാഴ്ച്ച്ച മനസ്സിൽ പതിയുന്നു. മനസ്സിൽ പതിയുന്നത് രണ്ടേ രണ്ട് രീതിയിലാണ് .സങ്കല്പം - വികല്പം ,തിരഞ്ഞെടുക്കണോ -പിഴുതെറിയാണോ ,ശരിയാണോ -തെറ്റാണോ ,വേണോ-വേണ്ടേ , പ്രവർത്തനമാണ് മനസ്സിൽ നടക്കുന്നത് .എന്നാൽ ബുദ്ധി ഉപയോഗിച്ച് യൂക്തിയോടെ നമ്മൾ മനസ്സിൽ നിന്നും  ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നു. ബുദ്ധി ഉപയോഗിക്കാതെ ജീവിത സാഹചര്യങ്ങൾ  മനസ്സിൽ നിന്നും നേരിട്ട് ,ഇന്ദ്രിയത്തിനടിമപ്പെട്ടു തെരഞ്ഞെടുക്കുബോൾ ജീവിതം നമ്മിൽ നിന്നും കൈവിട്ടു പോകുന്ന കാഴ്ച്ച്ചയാണ് നമ്മുടെ സമകാലിക ജീവിതത്തിൽ ഏറെയും കാണുന്നത്. വിവാഹം കഴിഞ്ഞു കുട്ടികളുണ്ടായിട്ടും അന്യന്റെ ഭാര്യയെ കയറി പിടിച്ചു വെട്ടേറ്റു മരിക്കുന്നതും ,പേര കൂട്ടി ജനിച്ചിട്ടും പ്രേമിക്കാൻ നടക്കുന്ന ക്ലാസ് അധമന്മാരും ,ഭാര്യ കുളിക്കാൻ പോകുന്ന സമയത്തു ഭാര്യയുടെ അനുജത്തിയെ  അഞ്ചു മിനിട്ടു കൊണ്ട്  ബലാത്സംഗം ചെയുന്ന അധമന്മാരും ,ലോകത്തിൽ ഉണ്ടാകനുള്ള  കാരണം മനസ്സിൽ ജനിക്കുന്ന മൃഗീയ വാസനകളെ ബുദ്ധിയുപയോഗിച്ചു ജീവിതത്തെ നയിക്കാത്തതു കൊണ്ടാണ് ധന്യമായ  ജീവിതം ദുരന്തത്തിലേക്ക് നയിക്കുന്നത്നമ്മുടെജീവിതത്തിൽ  എൺപതു മുതൽ തൊണ്ണൂറു ശതമാനവും അശ്ളീലമാണ് ,എന്നാൽ പത്തു ശതമാനമേ ശ്ലീലമുള്ളൂ .അതുകൊണ്ടു നാം തെരഞ്ഞെടുക്കുന്ന ജീവിതവഴികൾ  അശ്ളീലമാണ്   എന്ന് ചൂണ്ടികാണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ കൊണ്ടുള്ള ഒരു ജലസേചനം നമ്മുടെ സാഹിത്യ സൃഷ്ടികളിൽ, കവിതകളിൽ ഉണ്ടായിരിക്കേണ്ടതുണ്ട്.

(ഡോ.ശശിധരൻ)

ഡോ.ശശിധരൻ 2018-03-19 16:00:57

ഇന്ദ്രിയങ്ങളിൽ നിന്നും നേരെ മനസ്സിലേക്ക് .നല്ല വിശപ്പോടെ വഴിയിലൂടെ നടന്നു പോകുമ്പോൾ വഴിയോരത്തെ ചായക്കടയിൽ  ചില്ലലമാരിയിൽ നല്ലപലഹാരങ്ങൾ ഇരിക്കുന്ന കാഴ്ച കാണുകയും പിന്നീട് അത് മനസ്സിൽ വരുകയും ചെയ്യുന്നു .മനസ്സിൽ നേരും നുണയും പ്രത്യക്ഷപ്പെടുന്നു .ഇവിടെയാണ്  ഏതു പിഴുതെറിയണം എന്നതിന് പരിപൂര്‍ണ്ണ അവകാശിയായി നമ്മുടെ ബുദ്ധി വരുന്നത് .ബുദ്ധിയാണ് നേരും നുണയും( ഏതെങ്കിലും ഒന്ന് )മനസ്സിൽ നിന്നും തിരഞ്ഞെടുക്കുന്നതു. തെരഞ്ഞെടുത്താൽ അപ്പോൾ തന്നെ ഒരു സംസ്കാരം ചിത്തത്തിൽ രൂപപ്പെടുന്നു ,ബുദ്ധി ഉപയോഗിക്കാതെ ചില്ലു അലമാര തല്ലിപൊട്ടിച്ചാൽ അടി ഉറപ്പു..അത് കൊണ്ട് നാം വിചാരിക്കും ഏറ്റവും ശ്രേഷ്ഠം ഇന്ദ്രിയങ്ങളാണെന്നു .പിന്നീട് മനസ്സിലാകും ഇന്ദ്രിയങ്ങളേക്കാൾ എത്രോയോ വലുതാണ് മനസ്സെന്ന്.പിന്നീടാണ് മനസ്സിനേക്കാൾ ശ്രേഷ്ടൻ ബുദ്ധിയാണെന്നും,ബുദ്ധിയേക്കാൾ ശ്രേഷ്ടൻ മറ്റൊന്നുണ്ട് .അതാണ് ആത്മാവ് എന്ന അസ്‌തിത്വം .

(ഡോ.ശശിധരൻ)

Amerikkan Mollaakka 2018-03-19 14:36:51
ഡോക്ടർ ശശിധരൻ സാഹിബിനു  അസ്സലാമു അലൈക്കും. ഞമ്മക്ക് ഒരു
സംസം ഇന്ദ്രിയങ്ങളുടെ അധിപൻ ആരാണ്.?  ഇന്ദ്രയിയങ്ങൾക്കടിമപ്പെടുമ്പോൾ ജീവിതം കൈവിട്ടുപോകുന്നുവെന്നു അങ്ങ് തന്നെ പറയുന്നല്ലോ.. അപ്പോൾ പിന്നെ മനസ്സ് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവെന്നു ഞമ്മടെ ജ്യോതിലക്ഷ്മി സാഹിബ  പറഞ്ഞത് ശരിയായിക്കൂടെ ? കബികള് മനുജന്മാരെ നന്നാക്കാനുള്ള കാര്യങ്ങൾ അല്ലെ  എയ്‌തേണ്ടത്. ശശി സാഹിബ് , ഞമ്മക്ക് ബല്യ ബിബരം ഇല്ല. വിഢിത്തം എയ്‌തെങ്കിൽ ക്ഷമിക്കണം. ഒരു സംസം ചോദിച്ചുവെന്നു മാത്രം. അങ്ങ് ബല്യ അറിവുള്ള ആളാണെന്നറിയാം. ഇതുപോലെ ഒരു ചോദ്യവുമായി വന്നതിനു മാപ്പു തരണം.
ഡോ.ശശിധരൻ 2018-03-19 17:04:37

എന്തിനാണ് മുല്ലാക്ക ഭാഷയിലൂടെ ഇസ്ലാമാണെന്ന് വിളിച്ചറിയിക്കുന്നത്.നല്ല എഴുത്തുകാരായ ,ഇസ്ലാമുകളായ അബ്ദദുൾ പുന്നയൂയൂർ കുളം ,മീട്ടൂ റഹ്‍മത്തു ,മൊയ്‌ദു പുത്തൻചിറ ,ആരും എഴുത്തിലുടെ വേഷത്തിലൂടെ ഇസ്ലാമാണെന്നു വിളിച്ചറിയിക്കാറില്ല. നല്ല ഇസ്ലാമുകൾ അപ്രകാരം ചെയ്യുകയുമില്ല .ശരിയായ പേരല്ലായെന്നും കൂടുതൽ ഭവ്യത അധർമ്മവും വിളിച്ചറിയിക്കുന്നുമുണ്ട് .ഒരാള് തന്നെ എത്ര പേരിലാണ് എഴുതന്നതു . എന്തിനാണിത്അറിവും കരുത്തും തന്റേടവും ഉള്ളവരായിരിക്കണം നമ്മൾ.

(ഡോ.ശശിധരൻ)

നാരദന്‍ 2018-03-19 17:07:58
പ്രിയ മുല്ലാക്ക!

വിഡ്ഢിയും ആയി സംവാദിക്കരുത്, വിഡ്ഢി ഒരിക്കലും മറ്റുള്ളവരെ ശ്രദ്ദിക്കുക ഇല്ല. അതിനാല്‍ വിഡ്ഢിയെ അവന്‍റെ വിഡ്ഢിത്തരത്തില്‍ തന്നെ തളക്കുക. അവന്‍ പണ്ഡിതന്‍ എന്ന് കരുതി കൂടുതല്‍ വിഡ്ഢിത്തരം വിളമ്പും, അപ്പോള്‍ നിങ്ങള്ക്ക് ഉള്ളില്‍ ആനന്ദം നിറയും.

ഒരു തിരിസൂര്‍ നമ്പൂരി 2018-03-19 20:51:06
ഓന്‍ സുദീരന്‍ ഒരു കേമന്‍ തന്നെ, നമുക്ക് നന്നേ ബോദിച്ചു .
എഴുതൂ എന്നും എഴുതൂ 
നമുക്ക് തിരുമല്‍, തേവാരം, പിന്നെ വലിയ ഊണ്, താംബൂലം,
പിന്നെ പറയണോ .
The way i see life 2018-03-19 21:11:34
Freedom from knowledge is an artistic attitude to things in Nature. 
It is an open path in the virgin Wilderness to Bliss.
Be alone on those trails, 
be with no luggage too,
You may be able to fly, soar & glide
so don't take any burdens with you.
ya! gallop like a mountain horse
glide up above like an eagle.
Let the Horse, Let the Eagle within you Incarnate.

andrew
Sudhir Panikkaveetil 2018-03-19 18:27:57
വിദ്യാധരൻ-ആൻഡ്രുസ്-ഡോക്ടർ ശശിധരൻ-മുല്ലാക്ക - ഇവർ ഇ_ മലയാളിയിൽ വായനക്കാർക്ക് അറിവ് പകരുന്നതിനോടൊപ്പം തന്നെ നേരമ്പോക്കും. ഒരു ആഢ്യൻ നമ്പൂതിരിയുടെ കുറവുണ്ട്. മുസ്ലീമുകൾ ചില പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയാണ് മുല്ലാക്ക ഉപയോഗിക്കുന്നത്എന്ന് മനസ്സിലാകുന്നു. അങ്ങനെ ഉപയോഗിക്കുന്നത് തെറ്റാണോ അറിയില്ല. .  വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിലും ന്റുപ്പുപ്പാക്ക് ... എന്നീ നോവലുകളിലും മുസ്‌ലിം ഭാഷ ഉപയോഗിച്ചിട്ടുണ്ട്. തകഴിയുടെ നോവലിലും ചില വിഭാഗക്കാർ ഉപയോഗിക്കുന്ന ഭാഷ കാണാം. ഇ മലയാളിയിൽ ഇനി  നമ്പൂതിരിമാരുടെ ഭാഷയും കൂടിയായാൽ നന്നായി. കൂട്ടത്തിൽ തൃശ്സൂരും, തിരോന്തരം ഭാഷയും കിടക്കട്ടെ.  നമ്മുടെ പ്രതികരണ കോളം അടി പൊളിയാകട്ടെ. ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടാകട്ടെ ആദ്യം വരുന്നത്. അതും ഒരു നമ്പ്യാർ എഴുതിയ കവിതയെപ്പറ്റി.  സാക്ഷാൽ കുഞ്ചൻ നമ്പ്യാർക്ക് പ്രണാമം. നമ്പൂതിരിപ്പാടായാൽ മുല്ലാക്കക്ക് ചേരും. രണ്ടുപേരും  സ്ത്രീ വിഷയത്തിൽ ഇത്തിരി മുമ്പിലാണല്ലോ. 
അന്‍സാരി 2018-03-19 19:02:14

പേര് ഒരു identification മാത്രം അല്ലേ?

ഇസ്ലാം പേര് ഉള്ളവന്‍ എല്ലാം ഇസ്ലാം ആണോ?

ജനിക്കുമ്പോള്‍ കിട്ടുന്ന പേര് നാം വെറുതെ കൊണ്ട് നടക്കുന്നു എന്ന് മാത്രം.

i have an islamaic or Persian name, but i am not a Muslim. My daughters name is Latha & wife's is Bindu. what religious name is that?

is there a limit for foolishness?

andrew 2018-03-19 22:34:30

"നീ ഹിന്ദുവോ.. മുസ്ലീമോ.. കൃസ്ത്യാനിയോ"..

പിടയുന്ന നൊമ്പരത്തോടെ.. ഇടറുന്ന ശബ്ദത്തോടെ.. അവൻ പറഞ്ഞു :

"വിശക്കുന്നു.. സാർ"..!!

 -ഇതാണ്  വര്‍ത്തമാന കാല ജീവിതം 

throw away your Vedic or whatever knowledge, Live, Live in this moment.

only this moment is real.

വിദ്യാധരൻ 2018-03-19 23:45:20
മൊല്ലാക്കയും വ്യാജപേരുകളും

ഒരു ഗ്രാമത്തിൽ  ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു .  ഒരു രാത്രിയിൽ അദ്ദേഹത്തിന് ഒരു വെളിപാട് ലഭിച്ചു . അടുത്ത ദിവസം ഒരു കനത്ത മഴയുണ്ടാവുമെന്നും അതിനു ശേഷം ആരെങ്കിലും കിണറ്റിൽ നിന്നോ തോട്ടിൽ നിന്നോ വെള്ളം കുടിച്ചാൽ അവർ ഭ്രാന്തന്മാരായി പോകുമെന്നും .  ഈ വിവരം  ഗ്രാമത്തിലുള്ള എല്ലാവരെയും അറിയിക്കുകയും നല്ല വെള്ളം മഴയ്ക്കു മുൻപ് കരുതി വയ്ക്കുവാനും ആഹ്വാനം ചെയ്‌തു. ഗ്രാമത്തിലുള്ളവർ അദ്ദേഹത്തിന്റ വാക്കിനെ അവജ്ഞയോടെ തള്ളി കളഞ്ഞു .  ജ്ഞാനിയാകട്ടെ കൽഭരണികളിൽ വെള്ളം കരുതി വച്ച് .  പിറ്റേ ദിവസം കനത്ത മഴ പെയ്യുകയും ജനം ആ വെള്ളം കുടിച്ച് ഭ്രാന്തന്മാരായി.  ഇത് കണ്ടു ജ്ഞാനിയായ മനുഷ്യൻ ഗ്രാമവാസികളെ ശകാരിച്ചു . "ഞാൻ നിങ്ങളോട് പറഞ്ഞതാണ് മഴയ്ക്ക് ശേഷമുള്ള വെള്ളം കുടിക്കരുതെന്ന് . ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് തന്നെ "  ഇത് കേട്ട ജനം ജ്ഞാനിയെ നോക്കി അട്ടഹസിക്കുകയും തുള്ളി ചാടുകയും ചെയ്‌തു. ആ ഗ്രാമത്തിൽ തല നേരെയുള്ള ഒരുത്തനെപ്പോലും ജ്ഞാനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല . അദ്ദേഹം വീട്ടിൽ പോയി നല്ല ജലം ശേഖരിച്ചു വച്ചിരുന്ന ഭരണികൾ  തല്ലി പൊട്ടിച്ചു ഒഴുക്കി കളഞ്ഞ് തൊട്ടടുത്തുള്ള നദിയിൽ നിന്ന് ജലം കുടിച്ച് ഭ്രാന്തനായി മാറി
ഈ പ്രതികരണകോളത്തിലെ വ്യാജപേരുകളെക്കുറിച്ച് ഉത്‌കണ്‌ഠയുള്ളവർ. ആ ഗ്രാമത്തിലെ ജ്ഞാനിയെപ്പോലെ സ്വന്തം പേര് ഉപേക്ഷിച്ചു  വ്യാജപേര് സ്വീകരിക്കുമെങ്കിൽ പ്രശ്നത്തിന് പരിഹാരമാകും

2018-03-20 00:24:58
ഇന്ദ്രിയങ്ങളുടെ അധിപൻ ആരാണെന്നുള്ള മൊല്ലാക്കയുടെ ചോദ്യം പ്രസക്തമായ ഒന്നാണ് . 
'അനുസ്യതൃ ചഷുരാദശ്ചൈകം ച " (വേദാന്തസൂത്രം)
ആരംഭത്തിലുണ്ടായിരുന്ന സത്തിനെ പിന്തുടർന്ന് കണ്ണ് മുതലായവയും അവയിലെ പ്രതിബിംബമായ ജീവനും രൂപം കൊണ്ടു എന്ന് സൂത്ര താത്പര്യം . 'അനുസൃതൃ' എന്ന പദംകൊണ്ട് വസ്തുസ്വരൂപമായ സത്തിനെ പിന്തുടർന്ന് പ്രത്യക്ഷപ്പെട്ട നാമരൂപങ്ങൾ മാത്രമാണ് എല്ലാ ജഗത്ദൃശ്യങ്ങളുമെന്ന് വെളിവാക്കപെട്ടിരിക്കുന്നു. ചുരുക്കത്തിൽ ജഗത്തായി കാണപ്പെടുന്ന നാമരൂപ ദൃശ്യങ്ങളിൽ വസ്തു സത്ത് മാത്രമാണെന്ന് സൂചന.  ഒരു സ്വർണ്ണകട്ടിയിൽ നിന്ന് ആഭരണ നാമ രൂപങ്ങൾ വേർ തിരിയുന്നതുപോലെ (മാല,വള  , മോതിരം ) യാണ് സത്തിൽ നിന്നും പ്രപഞ്ച നാമ രൂപങ്ങൾ വേർതിരിഞ്ഞിരിക്കുന്നത് . ഇങ്ങനെ വേർതിരിയുമ്പോൾ സ്വർണ്ണം എന്ന അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നില്ല .  ഇവിടെ സത്ത് എന്ന് പറയുന്നത് ബോധം എന്ന വസ്തുവാണ് .  ഈ വസ്തുവിൽ ആദ്യമായി പ്രത്യക്ഷമാകുന്നത് സൂക്ഷമ ശരീരമാണ് .  ചഷുരാദയഃ എന്ന പദം സൂചിപ്പിക്കുന്നത് കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ശ്രോത്രം  എന്നീ ജ്ഞാനേന്ദ്രിയങ്ങൾ ; വാക്, പാണി പാദം, പായു, ഉപസ്ഥം, എന്ന അഞ്ചു കര്മ്മേന്ദ്രിയങ്ങൾ ; പ്രാണപാനസമാനഉദാനന്മാർ എന്ന പഞ്ചപ്രാണന്മാർ ബുദ്ധി മനസ%E
P. R. Girish Nair 2018-03-20 01:06:33

എനിക്ക് ശ്രീമതി ജ്യോതിലക്ഷ്മിയുടെ രണ്ടോ മൂന്നോ കവിതകൾ മാത്രമേ വായിക്കാൻ സാധിച്ചിട്ടുള്ളു. എല്ലാം ഒന്നിനൊന്നു മെച്ചം. വൃത്തവും അലങ്കാരവും നന്നായിരിക്കുന്നു.  കവിതകൾ വായിച്ചാൽ മനസിലാകണംവായിക്കുന്നവർക്ക് നല്ല ഒരു അനുഭൂതി ഉണ്ടാകണം.   അത് താങ്കളുടെ കവിതയിൽ സാധിച്ചിരിക്കുന്നു.

ജീവിതഹാരം എന്ന കവിതയിലൂടെ ഒരു പെൺകുട്ടിയുടെ വളർച്ച ഒരു അരിമുല്ലയോട് ഉപമിച്ചു നന്നായി വർണിച്ചിരിക്കുന്നു.  "അനുഭവ പൂക്കുട ....... ശേഷിക്കുമെൻ ജീവിത നാളുകൾക്കായ്" എന്നവസാനിപ്പിക്കുന്ന കവിത നന്മ നമ്മളിൽ വളർത്തണം അല്ലാത്തവ വേരോടെ പിഴുത്കളയണം എന്നും നമ്മളെ ഓർമപ്പെടുത്തുന്നു. 

നല്ലൊരു ആശയം ഉള്ള കവിത. അഭിനന്ദനം
വിദ്യാധരൻ 2018-03-20 00:43:04
മനസ്സ്  (ദർശനമാല )
പ്രപഞ്ചം മനസ്സിന്റെ കാഴ്ചയാണ് . മനസ്സോ ബോധവസ്തുവിലുളവാകുന്ന സങ്കല്പം. ഈ സങ്കല്പരൂപിയായ മനസ്സുണ്ടാകാനെന്താണ് കാരണം ? അവിദ്യ. എന്താണവിദ്യ ? പൂർണ്ണമായ വസ്തുബോധമില്ലായ്മ  ഈ അവിദ്യ വിദ്യകൊണ്ട് ഇല്ലാതാകും . എന്താണ് വിദ്യ? പൂർണ്ണമായ വസ്തുഗതി ഉണ്ടാക്കിത്തരാൻ കഴിവുള്ള വിചാരഗതി . വിദ്യകൊണ്ട് അവിദ്യ ഒടുങ്ങിയാൽ അനുഭവം എന്തായിരിക്കും ? പ്രപഞ്ചം പാറയിലെ ചിത്രം എന്നപോലെ ബോധാവസ്‌തുവിലെ ചിത്രം മാത്രമാണെന്ന് അനുഭവിക്കാൻ കഴിയും . പാറയിലെ ചിത്രത്തിൽ പാറയല്ലാതെ മറ്റൊന്നും കാണില്ല .  അതുപോലെ ബോധാവസ്‌തുവിലെ ചിത്രമായ പ്രപഞ്ചത്തിലും ബോധവസ്തു മാത്രമാണെന്നുള്ളത് തെളിയും. പാറയിലെ ചിത്രത്തിൽ പാറ സത്യവും ചിത്രം അസത്യവും അതുപോലെ പ്രപഞ്ച ചിത്രത്തിൽ ബോധസ്വാരൂപമായ ആത്മാവ് സത്യവും ജഗത് ചിത്രം അസത്യവും
മനസോനന്യയാ സർവ്വം
കല്പ്യതേ വിദ്യയാ ജഗത്
വിദ്യയാസൗ ലയം യാതി
തദാ ലേഖ്യ മിവാഖിലം
മനസ്സിൽ അവിദ്യയാൽ കല്പിക്കപ്പെടുന്നതാണ് ജഗത് . അതുകൊണ്ട് ഏതു തീരുമാനം എടുത്താലും തിരഞ്ഞെടുക്കാൻ കഴിവുള്ള ബോധത്തെ ഉൾപ്പെടുത്തുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക