ഫെഡറേഷന് കപ്പ് വോളിയില്‍ കേരള പുരുഷന്മാര് കിരീടം ചൂടി. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്.
ഏഴു വര്‍ഷത്തിനു ശേഷമാണ് കേരളം ഫെഡറേഷന് കപ്പ് വോളിബോളില്‍ പുരുഷവിഭാഗം കിരീടം സ്വന്തമാക്കുന്നത്. സ്കോര്‍: 25-16, 16-25, 25-23, 25-17. കഴിഞ്ഞ മാസം കോഴിക്കോട്ടു നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കേരള പുരുഷന്മാര് കിരീടം നേടിയിരുന്നു.