ശ്രീകണ്ഠന്‍നായരുടെ ടോക് ഷോ ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡില്‍
Published on 19 March, 2018
ആറുമണിക്കൂര്‍ നീണ്ട സമയത്തിനുള്ളില്‍ വിവിധ വിഷയങ്ങളിലായി 675 ചോദ്യങ്ങളുമായി ശ്രീകണ്ഠന്‍നായരുടെ ടോക് ഷോ ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡില്‍. ആറു മണിക്കൂര്‍ സമയത്തില്‍ 675 ചോദ്യങ്ങളിലായി പ്രസക്തമായ ആറ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് ലോകറിക്കാര്‍ഡില്‍ ശ്രീകണ്ഠന് നായര്‍ എത്തിയത്.ഇന്നലെ കൊട്ടരക്കര എംജിഎം സ്കൂളില്‍ നടത്തിയ ടോക് ഷോയാണ് ഗിന്നസില്‍ ഇടംപിടിച്ചത്.
ടെലിവിഷന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണ് ആര്. ശ്രീകണ്ഠന് നായരും ഫ്ളവേഴ്സ് ടി വിയും ഇതോടെ സ്വന്തമാക്കിയത്. ആയിരം എപ്പിസോഡുകള്‍ തികയ്ക്കുന്ന ശ്രീകണ്ഠന് നായരുടെ ചര്‍ച്ചാ വേദിയാണ് റിക്കാര്‍ഡിന് ഇടമായതെന്ന പ്രത്യേകതയുമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല