Image

വേജ്‌ബോര്‍ഡ്: ഉറപ്പ് വരുത്തേണ്ടത് സംസ്ഥാനങ്ങളെന്ന് കേന്ദ്രം

Published on 19 March, 2012
വേജ്‌ബോര്‍ഡ്: ഉറപ്പ് വരുത്തേണ്ടത് സംസ്ഥാനങ്ങളെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള മജീദിയ വേജ്‌ബോര്‍ഡ് നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രം. പത്രസ്ഥാപനങ്ങള്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്തത് സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ തൊഴില്‍ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ സമതികള്‍ രൂപവത്കരിക്കാന്‍ മന്ത്രി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ എം.പി.മാരോടും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കല്യാണ്‍ ബാനര്‍ജിയും, ആര്‍.ജെ.ഡി. അംഗം രഘുവംശപ്രസാദ് സിങ്ങുമാണ് പ്രശ്‌നം ഉന്നയിച്ചത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് വിജ്ഞാപനം ചെയ്ത വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ചൊവ്വാഴ്ച പത്രപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ഉപരോധിക്കുന്ന കാര്യം അവര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക