Image

ബ്രഹ്‌മോസ്‌ സൂപ്പര്‍സോണിക്‌ ക്രൂയിസ്‌ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published on 22 March, 2018
ബ്രഹ്‌മോസ്‌ സൂപ്പര്‍സോണിക്‌ ക്രൂയിസ്‌ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
പൊഖ്‌റാന്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ്‌ സൂപ്പര്‍ സോണിക്‌ക്രൂയിസ്‌ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്‌ച രാവിലെ 8.42 ഓടെ രാജസ്ഥാനിലെ പൊഖ്‌?റാനിലാണ്‌ പരീക്ഷണം നടന്നത്‌. റഷ്യയുടെ സഹായത്തോടെ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം വികസിപ്പിച്ചെടുത്ത മിസൈലാണ്‌ബ്രഹ്‌മോസ്‌.

ശബ്‌ദത്തേക്കാള്‍ മൂന്നുമടങ്ങ്‌ വേഗത്തില്‍ 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ്‌ ബ്ര?ഹ്‌മോസ്‌. സുഖോയ്‌ 30 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന മിസൈലാണ്‌ബ്രഹ്‌മോസ്‌.

യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മൊബൈല്‍ ലോഞ്ചറുകള്‍ എന്നിവയില്‍ നിന്ന്‌ വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്‌മോസ്‌?300 കിലോയോളം സ്‌ഫോടക വസ്‌തു വഹിക്കാന്‍ ശേഷിയുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക