Image

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ പിക്‌നിക്ക് നടത്തി

Published on 22 March, 2018
ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ പിക്‌നിക്ക് നടത്തി

കുവൈത്ത്: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15, 16 തീയതികളില്‍ കബദില്‍ വച്ചു പിക്‌നിക്ക് വിപുലമായി ആഘോഷിച്ചു. കുട്ടികളുടെയും വനിതകളുടെയും വിവിധ കലാ പരിപാടികള്‍, കായിക മത്സരങ്ങള്‍, നീന്തല്‍ മത്സരം, പാചക മത്സരം, നാടന്‍ പാട്ട് തുടങ്ങിയവ രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ പ്രവാസികള്‍ക്ക് ഇടയില്‍ വേറിട്ട അനുഭവമായിരുന്നു.

ആഘോഷ പരിപാടി രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവ് നാടുവിലേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, അനില്‍ വള്ളികുന്നം, അജി കുട്ടപ്പന്‍, ഫിലിപ്പ് സി.വി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബിനോയ് ചന്ദ്രന്‍, തോമസ് പള്ളിക്കല്‍, നൈനാന്‍ ജോണ്‍, സിറില്‍ അലക്‌സ് ചന്പക്കുളം, ജോണ്‍സണ്‍ പാണ്ടനാട്, സാബു എം. പീറ്റര്‍, ഫ്രാന്‍സിസ് ചെറുകോല്‍, സിബി പുരുഷോത്തമന്‍, ജി.എസ് പിള്ള, ശശി വലിയകുളങ്ങര , ബിജി പള്ളിക്കല്‍, അബ്ദുള്‍ റഹ്മാന്‍ പുഞ്ചിരി, കലേഷ് ബി. പിള്ള, രാജന്‍ കെ. തോമസ്, മനോജ് കലാഭവന്‍, അശോകന്‍ വെണ്മണി, സക്കറിയ ആലപ്പുഴ, ജോളി രാജന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക