Image

ഇന്റര്‍ ചര്‍ച്ച് പെയിന്റിംഗ് മത്സരം വര്‍ണ്ണജാലം ഡാലസില്‍ സംഘടിപ്പിക്കുന്നു

ഷാജി രാമപുരം Published on 23 March, 2018
ഇന്റര്‍ ചര്‍ച്ച് പെയിന്റിംഗ് മത്സരം വര്‍ണ്ണജാലം ഡാലസില്‍ സംഘടിപ്പിക്കുന്നു
ഡാളസ്: മാര്‍ത്തോമ്മ ഇന്റര്‍ ചര്‍ച്ച് പെയിന്റിംഗ് മത്സരം മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2.30 വരെ ഡാളസ് കോരള്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളിയങ്കണത്തില്‍ വെച്ച്(1400 W Frankford Rd, Carrollton, TX-75007) നടത്തപ്പെടുന്നു.

മത്സരം മാര്‍ത്തോമ്മ യുവജനസഖ്യം ഡാളസ് കരോള്‍ട്ടന്റെ നേതൃത്വത്തില്‍ ആണ് സംഘടിപ്പിക്കുന്നത്. കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ഗ്രെയിഡ് വരെയുള്ളവരെ ഏഴ് വിഭാഗങ്ങളായി തിരിച്ചും, കോളേജ് ലെവല്‍ മുതല്‍ മുകളിലോട്ടുള്ളവരെ മറ്റൊരു വിഭാഗമായും തിരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേക വിഷയങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് കണ്‍വീനര്‍ ലിഫി ചെറിയാന്‍, യുവജനസഖ്യം പ്രസിഡന്റ് റവ.വിജു വര്‍ഗീസ്, സെക്രട്ടറി മെറിന്‍ സാമുവേല്‍ എന്നിവര്‍ അറിയിച്ചു.

ഇന്റര്‍ ചര്‍ച്ച് പെയിന്റിംഗ് മത്സരം വര്‍ണ്ണജാലം ഡാലസില്‍ സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക