Image

ഗുജറാത്തില്‍ ഇന്ത്യന്‍ നേവിയുടെ ഡ്രോണ്‍ തകര്‍ന്നുവീണു

Published on 23 March, 2018
ഗുജറാത്തില്‍ ഇന്ത്യന്‍ നേവിയുടെ ഡ്രോണ്‍ തകര്‍ന്നുവീണു


അഹമ്മദാബാദ്‌: ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു. ഗുജറാത്തിലെ പോര്‍ബന്തറില്‍ രാവിലെ പത്തുമണിയോടെയാണ്‌ സംഭവം.

നാവികസേന എയര്‍ബേസില്‍ നിന്നും പതിവ്‌ നിരീക്ഷണങ്ങള്‍ക്കായി പറന്നുയര്‍ന്ന ഉടന്‍തന്നെയാണ്‌ വിമാനം തകര്‍ന്നുവീണത്‌. എഞ്ചിന്‍ തകരാറാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക