Image

ഇംഗ്ലിഷ്‌ സംസാരിച്ചതിന്റെ പേരില്‍ സുഹൃത്തിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

Published on 23 March, 2018
 ഇംഗ്ലിഷ്‌ സംസാരിച്ചതിന്റെ പേരില്‍ സുഹൃത്തിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി
ഇംഗ്ലീഷ്‌ സംസാരം അഭിമാനപ്രശ്‌മായതോടെ  യുവാവ്‌ സുഹൃത്തിനെ കൊലപ്പെടുത്തി. 18 കാരനായ യുവാവ്‌ ഇംഗ്ലിഷ്‌ സംസാരിച്ചതിന്റെ പേരിലാണ്‌ സുഹൃത്തിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയത്‌. ബിഹാര്‍ സ്വദേശിയായ മുഹമ്മദ്‌ അഫ്രോസ്‌ ആലം ഷെയ്‌ഖാണ്‌ (21) കൊല്ലപ്പെട്ടത്‌. മുംബൈ സ്വദേശിയായ മുഹമ്മദ്‌ അമിര്‍ അബ്ദുല്‍ വാഹിദ്‌ റഹിനാണ്‌ സുഹൃത്തിനെ ഇംഗ്ലീഷ്‌ സംസാരിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയത്‌.

തന്നെ സുഹൃത്ത്‌ ഇംഗ്ലീഷ്‌ സംസാരിക്കത്തതിന്‍റെ പേരില്‍ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന്‌ പ്രതി പോലീസിനോട്‌ വെളിപ്പെടുത്തി.

പ്രതി കൊലയ്‌ക്കു ശേഷം ഷാഹുനഗര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. കഴുത്തറത്ത്‌ ശേഷം പ്രതി ഇയാളുടെ മൃതദേഹത്തില്‍ പക തീരാതെ 54 തവണ കുത്തിയെന്ന്‌ പോലീസ്‌ അറിയിച്ചു.

ഒരാഴ്‌ച്ചായി കൊലപാതകത്തിനു വേണ്ടി അഫ്രോസ്‌ ഒരുങ്ങകയായിരുന്നു. ഒരുമിച്ച്‌ മദ്യപിക്കുന്നതിനു വേണ്ടിയാണ്‌ സുഹൃത്തിനെ പ്രതി വിളിച്ചു കൊണ്ടുവന്നത്‌. ബാന്ദ്രയില്‍ വച്ച്‌ പ്രതി സുഹൃത്തിനെ മദ്യപാനത്തിനിടെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക