Image

ഫേസ്‌ബുക്കുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Published on 23 March, 2018
ഫേസ്‌ബുക്കുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വ്യക്തിവിവരങ്ങള്‍ ഫേസ്‌ബുക്ക്‌ ചോര്‍ത്തി നല്‍കിയെന്ന സാഹചര്യത്തില്‍ ഫേസ്‌ബുക്കുമായുള്ള സഹകരണം പുനപരിശോധിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍.

തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ യുവാക്കളെ ഭാഗമാക്കുന്നതിനായി ഫേസ്‌ബുക്കുമായി ചേര്‍ന്നുള്ള പദ്ധതി കമ്മീഷന്‍ യോഗത്തില്‍ പുനപരിശോധിക്കുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ഒ.പി റാവത്‌ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മൂന്നു അവസരങ്ങളില്‍ ഫേസ്‌ബുക്കുമായി കമ്മീഷന്‍ സഹകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ 4 വരെ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ത്തുന്നത്‌ സംബന്ധിച്ച്‌ 13 ഭാഷകളില്‍ ഫേസ്‌ബുക്ക്‌ റിമൈന്‍ഡറുകള്‍ അയച്ചിരുന്നു. നസീം സെയ്‌ദി കമ്മീഷണര്‍ ആയിരിക്കുമ്പോഴായിരുന്നു ഇത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക