Image

കര്‍ദിനാള്‍ മാപ്പ് പറയേണ്ടന്ന് വൈദിക സമിതി; വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിട്ടു

Published on 24 March, 2018
കര്‍ദിനാള്‍ മാപ്പ് പറയേണ്ടന്ന് വൈദിക സമിതി; വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിട്ടു

കൊച്ചി: സിറോ മലബാര്‍ ഭൂമിയിടപാട് സംബന്ധിച്ച വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വൈദികസമിതി യോഗത്തിലാണ് തീരുമാനം. വൈദികര്‍ പരസ്യ പ്രതിഷേധത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും കര്‍ദ്ദിനാള്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടും വൈദികര്‍ യോഗത്തില്‍ തീരുമാനിച്ചു. അതേസമയം തന്റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചേരി അറിയിച്ചു

നാല്‍പ്പത്തിയൊമ്പത് വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിഭാഗയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പുറത്തുനിന്ന് ഒരുവിഭാഗം തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഭൂമി ഇടപാട് കേസില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വിഷയം ചര്‍ച്ചയാക്കിയതിനോട് ജോര്‍ജ് ആലഞ്ചേരി വിയോജിപ്പ് രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. സഭയുടെ ആഭ്യന്തര പ്രശ്‌നം പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിഴച്ചത് കുത്സിത താത്പര്യക്കാരാണെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ക്ലിമ്മിസിനോട് തെറ്റ് ഏറ്റുപറഞ്ഞ കര്‍ദിനാള്‍ ഇന്ന് പൊതുവേദിയില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും യോഗം വിലയിരുത്തി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക