Image

നിറം നോക്കി യു.എസ്. പൗരന്മാരായ ഇന്ത്യാക്കാരെ എയറോഫ്‌ളോട്ട് ഡല്‍ഹിക്കു തിരിച്ചയച്ചു

Published on 27 March, 2018
നിറം നോക്കി യു.എസ്. പൗരന്മാരായ ഇന്ത്യാക്കാരെ എയറോഫ്‌ളോട്ട്  ഡല്‍ഹിക്കു തിരിച്ചയച്ചു
വാഷിംഗ്ടണ്‍, ഡി.സി: അമേരിക്കന്‍ പൗരന്മാരായ ഇന്ത്യാക്കാരെ മോസ്‌കോയില്‍ നിന്ന് ഇന്ത്യയിലേക്കു തിരിച്ചയച്ച റഷ്യന്‍ വിമാന കമ്പനി എയറോഫ്‌ളോട്ടിനെതിരെ അഞ്ചു ഇന്ത്യന്‍ അമേരിക്കക്കാര്‍ ഡിപ്പാര്‍ട്ട്മന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനു പരാതി നല്‍കി.

ഈ ജനുവരി 7-നാണു സംഭവം. ഡല്‍ഹിയില്‍ നിന്നു മോസ്‌കോ വഴി ന്യു യോര്‍ക്ക് ജെ.എഫ്.കെയിലേക്കു ടിക്കറ്റ് എടുത്തവരാണു പീഡനത്തിരയായത്. ന്യു യോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച ആയതിനാല്‍ അവരുടെ കണക്ടിംഗ് ഫ്‌ളൈറ്റ് റദ്ദാക്കി. പക്രം യാത്രാ സൗകര്യമോ താമസ സൗകര്യമോ എയറൊഫ്‌ളോട്ട് ഒരുക്കിയില്ല. എന്നാല്‍ വെള്ളക്കാരായ് യാത്രക്കാര്‍ക്ക് പകരം യാത്രക്ക് ഏര്‍പ്പാടൂണ്ടാക്കി.

ഇന്ത്യാക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയും അനുവദിച്ചില്ല. വിമാനത്താവളത്തിനു പുറത്തു പോകാന്‍ അതോടെ പറ്റാത്ത സ്ഥിതിയായി.

തിരിച്ചു ഡല്‍ഹിയിലേക്കു മടങ്ങാനായിരുന്നു ഒരുദ്യോഗസ്ഥന്റെ മറുപടി. സ്വയം മടങ്ങിയില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഡീപോര്‍ട്ട് ചെയ്യുമെന്നും കടുത്ത ഫൈന്‍ അടിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. തങ്ങള്‍ അമേരിക്കന്‍ പൗരന്മാരാണെന്ന വാദമൊന്നും അയാള്‍ കണക്കിലെടുത്തില്ല. ഒരു യാത്രക്കാരന്‍ എടുത്ത വീഡിയോയില്‍ അയാള്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട് മേശയില്‍ അടിക്കുന്നതു കാണാം.
യാത്രക്കാര്‍ അമേരിക്കന്‍ എംബസിയുമായി ബന്ധപ്പെട്ടു.അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ വിളിച്ചിട്ട് അദ്ധേഹവുമായി സംസാരിക്കാന്‍ എയറൊഫ്‌ളോട്ട് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

ഒടുവില്‍ നിവ്രുത്തി ഇല്ലാതെയും പേടിച്ചുംഇരുപതോളം പേര്‍ ഡല്‍ഹിയിലേക്കു മടങ്ങി.
ഒരാഴ്ചക്കു ശേഷമാണു പിന്നീട് ഡല്‍ഹിയില്‍ നിന്നു എയറോഫ്‌ളോട്ട് ഫ്‌ളൈറ്റ്. അതിനാല്‍ പലരുംകൂടുതല്‍ പണം കൊടുത്തു വേറേ വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കേണ്ടി വന്നു. പലരുടെയും ജോലിയും സ്‌കൂളും മുടങ്ങി.

ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നു കരുതുന്ന യാത്ര പോലും എങ്ങനെ വിഷമാവസ്ഥയില്‍ എത്തിക്കാമെന്നതിന്റെ ഉത്തമോദാഹരണമായി ഈ സംഭവം.

മാര്‍ക്ക് ഫെര്‍ണാണ്ടസ്, ഷഹന ഇസ്ലാം, സബിഹ ഇസ്ലാം, ബക്യുല്‍ ഇസ്ലാം, അഗര്‍വാള്‍ എന്നിവരാണ് ലൂവിസ് ബാക്ക് എന്ന അറ്റോര്‍ണി സ്ഥാപനം മുഖേന പരാതി നല്‍കിയത്.

തങ്ങളുടെ ഉന്നത നിലവാരം ഈ സംഭവത്തില്‍ പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നു എയറൊഫ്‌ളോട്ട് പറഞ്ഞു. യാത്രക്കാരുമായി ബന്ധപ്പെടുകയും ക്ഷമാപണം അറിയിക്കുകയും ചെയ്തതാണ്. വിവേചനം കൊണ്ടല്ല ഈ സംഭവം എന്നാണു തങ്ങളുടെ അന്വേഷണം വ്യക്തമാക്കിയത്.അതിനാല്‍ പരാതിയിലെ ഈ ആരോപണം തങ്ങള്‍ അംഗീകരിക്കുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക