ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തന് നായകനാകുന്നത്.മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരുക്കി മലയാളികളുടെ പ്രിയംനേടിയ സംവിധായകനാണ് ദിലീഷ് പോത്തന്. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ സംവിധായകനായും മറ്റ് ചില സിനിമകളില്‍ നടനായും ദിലീഷ് പോത്തന് തിളങ്ങി. ഇപ്പോഴിതാ ദിലീഷ് പോത്തന് നായകനായും എത്തുകയാണ്.
ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജുകുട്ടന്, കോട്ടയം പ്രദീപ്, നിരഞ്ജന് എബ്രഹാം, ബദ്രിലാല്‍, ഷാന്‍ചാര്‍ളി, ഷഫീക് ചെര്‍പ്പുളശ്ശേരി, അജയ് ഡല്‍ഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേര്‍ഡ്, റെജിന്‍ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കര്‍, ധനീഷാസുരേന്ദ്രന്‍, ഡോണ റൊസാരിയൊ, വര്‍ഷ പ്രസാദ്, ആര്‍ദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.