Image

തര്‍ക്കം പരിഹരിച്ചതായി നൈജീരിയന്‍ താരം

Published on 05 April, 2018
തര്‍ക്കം പരിഹരിച്ചതായി നൈജീരിയന്‍ താരം
'സുഡാനി ഫ്രം നൈജീരിയ' സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ ബന്ധപ്പെട്ടതായും മതിയായ പ്രതിഫലം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കം പരിഹരിച്ചതായും നൈജീരിയന്‍ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍. താന്‍ നേരത്തേ നടത്തിയ വംശീയ വിവേചന പരാമര്‍ശം പിന്‍വലിക്കുന്നതായും തെറ്റായ വിവരങ്ങളുടെയും തെറ്റിദ്ധാരണയുടെയും അടിസ്ഥാനത്തിലാണ് ഇതെന്ന് വ്യക്തമായതായും സാമുവല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

തുകയില്‍ ഒരു പങ്ക് വിദ്യാഭ്യാസ വംശീയതാ വിരുദ്ധ സന്നദ്ധ സംഘടനയ്ക്കു നല്‍കുമെന്നും സാമുവല്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക