Image

സാഹിത്യവേദി ഏപ്രില്‍ 6-ന്

ജോയിച്ചന്‍ പുതുക്കുളം Published on 05 April, 2018
സാഹിത്യവേദി ഏപ്രില്‍ 6-ന്
ചിക്കാഗോ: സാഹിത്യവേദിയുടെ 209-മത് സമ്മേളനം 2018 ഏപ്രില്‍ ആറാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (600 N Milwaukee Ave, Prospect Heights, IL 60070 വച്ചു കൂടുന്നതാണ്.

"ഡയബെറ്റിസ് കേരളത്തില്‍ ഒന്നാംസ്ഥാനം നേടിയതിന്റെ കഥ' എന്ന പ്രബന്ധം പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. അനിരുദ്ധന്‍ അവതരിപ്പിക്കുന്നതാണ്.

അനിലാല്‍ ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാര്‍ച്ച് മാസ സാഹിത്യവേദിയില്‍ ലിന്‍സ് ജോസഫ് താന്നിച്ചുവട്ടില്‍, മലയാളത്തിലെ പ്രമുഖ നിരൂപകനായിരുന്ന കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. ഒരേ സമയം കാവ്യവും ഇതിഹാസവും നാടോടിക്കഥയും വംശപുരാണവും വേദവും എല്ലാമായ, വിശ്വസാഹിത്യത്തിലെ ബൃഹത്തായ ഇതാഹാസമായ മഹാഭാരതത്തെ പുരസ്കരിച്ച് ഇറങ്ങിയ നിരവധി കൃതികളില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഭാരതപര്യടനത്തെക്കുറിച്ചുള്ള പ്രബന്ധം സദസ്യരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

ഡയബെറ്റിസിനെ ആസ്പദമാക്കിയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെ എല്ലാ സാഹിത്യ പ്രേമികളേയും ഏപ്രില്‍ മാസ സാഹിത്യവേദിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. അനിരുദ്ധന്‍ (630 853 2700), ജോണ്‍ ഇലക്കാട്ട് (773 282 4955), രവിവര്‍മ്മ രാജ (847 226 0872).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക