Image

പൃഥ്വിരാജ്‌ ചിത്രം 9 ന്റെ ഷൂട്ടിംഗ്‌ ഏപ്രില്‍ ഒമ്പത്‌ മുതല്‍

Published on 08 April, 2018
 പൃഥ്വിരാജ്‌ ചിത്രം   9 ന്റെ ഷൂട്ടിംഗ്‌ ഏപ്രില്‍ ഒമ്പത്‌ മുതല്‍
പൃഥ്വിരാജ്‌ സോണി പിക്‌ചേഴ്‌സുമായി സഹകരിച്ച്‌ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം 9 ന്റെ ഷൂട്ടിംഗ്‌ ഏപ്രില്‍ ഒമ്പതിന്‌ ആരംഭിക്കും. പൃഥ്വിരാജ്‌ തന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്‌. 100 ഡെയ്‌സ്‌ ഓഫ്‌ ലവിന്‌ ശേഷം ജെനൂസെ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്‌ തന്നെയാണ്‌ നായകന്‍. സംവിധായകന്‍ കമലിന്‍റെ മകനാണ്‌ ജെനൂസെ മുഹമ്മദ്‌.

തിരുവനന്തപുരത്തും ഹിമാചല്‍ പ്രദേശിലുമായിട്ട്‌ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്‌. സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ രണ്ട്‌ നായികമാരുണ്ടായിരിക്കുമെന്നാണ്‌ സൂചന


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക