ഡല്‍ഹിയിലെ ഷൂ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 4 പേര് മരിച്ചു
Published on 09 April, 2018
ന്യൂഡല്‍ഹി:
ഡല്‍ഹിയിലെ ഷൂ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നാലു പേര് മരിച്ചു.
തിങ്കളാഴ്ച രാവിലെയാണ് സുല്‍ത്താന്‍പൂരി പ്രദേശത്തെ ഷൂ ഫാക്ടറിയില്‍
തീപിടുത്തമുണ്ടായത്. പരിക്കേറ്റവര്‍ ഗാന്ധി സ്മാരക
ആശുപത്രിയിലാണ്.
രാവിലെ ആറു മണിയോടെയാണ് അഗ്നിരക്ഷാ സേനയ്ക്ക് അപകടം
സംബന്ധിച്ച് മുന്നറിയിപ്പ് കിട്ടിയത്. തുടര്‍ന്ന് 15 യൂണിറ്റ് ഫയര്‍
എഞ്ചിനുകള്‍ സ്ഥലത്തെത്തി. ഫാക്ടറിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
കെട്ടിടത്തിന്റെ ഒന്നാം നണിലയില് നിന്നാണ് തീ പടര്‍ന്നത്. ഈ സമയത്ത് 20 ഓളം
പേര് ഫാക്ടറിയില്‍ ഉണ്ടായിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല