Image

മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരെ തല മൊട്ടയടിച്ച്‌ അഭിഭാഷകരുടെ പ്രതിഷേധം

Published on 10 April, 2018
മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരെ  തല മൊട്ടയടിച്ച്‌  അഭിഭാഷകരുടെ പ്രതിഷേധം

ഭോപ്പാല്‍ : സര്‍ക്കാരിനെതിരെ തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച്‌ മധ്യപ്രദേശിലെ അഭിഭാഷകര്‍. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഒരാഴ്‌ചയായി കോടതി നടപടികള്‍ തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ തലമുണ്ഡന സമരം. സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും സമരത്തിലാണ്‌ എന്ന പ്രത്യേകതയും ഇതിനുണ്ട്‌. 2012 ലാണ്‌ അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുമെന്ന്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തത്‌. എന്നാല്‍, ഇതുവരെയും നടപ്പാക്കിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക