എന്റെ എട്ടാമത്തെ ഭാര്യയെയും എന്നെയും കിടക്കയില്‍ വേര്‍തിരിക്കുന്നത് ഒരു
വാളാണ്. അവളുടെ ശരീരത്തില്‍ തൊടാതെ കാമിക്കാന്‍ മാത്രമേ എനിക്ക്
അധികാരമുള്ളൂ. അവളെ തൊട്ടുപോയാല്‍ അവള്‍ക്കു കൊടുത്ത വാക്ക് ലംഘിക്കലാകും.
അതുകൊണ്ട് കാമമടക്കി അവളില്‍നിന്നും ഞാന്‍ കയ്യകലം പാലിക്കും. അവളുടെ
കിടക്ക പങ്കിടേണ്ടതില്ലെങ്കില് എനിക്ക് എത്ര ആശ്വാസം ഉണ്ടായേനെ. എന്നാല്‍
ഈ നിമിഷങ്ങള്‍ക്കു വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്നാണ് എന്റെ
എട്ടാമത്തെ ഭാര്യ ആവര്‍ത്തിച്ചു പറയുന്നത്. അവളുടേതുകൂടിയായ എന്റെ സഹനം
കണ്ടറിഞ്ഞ അവള്, ചിലപ്പോള്‍, താടിവരെ സിപ്പിട്ടു മൂടിയ കോട്ടിനകത്ത്
ചുരുണ്ടുകൂടി കിടക്കവിരിപ്പിനുള്ളില് ശരീരം മറച്ചുവെക്കും.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല