Image

പാര്‍ലമെന്‍റ്‌ സ്‌തംഭനത്തിനെതിരെ പ്രധാനമന്ത്രിയുടെ നിരാഹാര സമരം 12 ന്‌

Published on 11 April, 2018
പാര്‍ലമെന്‍റ്‌ സ്‌തംഭനത്തിനെതിരെ പ്രധാനമന്ത്രിയുടെ നിരാഹാര സമരം 12 ന്‌
ദില്ലി: പാര്‍ലമെന്‍റ്‌ സമ്മേളനങ്ങളെ ബഹളത്തില്‍ മുക്കികൊല്ലുന്ന പ്രതിപക്ഷ നടപടിക്കെതിരെ ഏപ്രില്‍ 12 ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാഹാരമിരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായും മറ്റ്‌ ബിജെപി എംപിമാരും പ്രധാനമന്ത്രിക്കൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുക്കും. ദില്ലിയിലാണ്‌ പ്രധാനമന്ത്രി നിരാഹാരമിരിക്കുന്നത്‌.

എന്നാല്‍ അമിത്‌ ഷാ കര്‍ണാടകയില്‌പാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ ആയതിനാല്‍ കര്‍ണാടകയിലാകും നിരാഹാരമിരിക്കുക.

 ബിജെപി ഭരണം ശക്തിയാര്‍ജ്ജിക്കുന്നത്‌ താങ്ങാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ സാധിക്കാത്തതാണ്‌ ഇത്തരം നടപടികള്‍ക്ക്‌ പിന്നിലെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിക്കാതെ 23 ദിവസം നീണ്ട പാര്‍ലമെന്‍റിന്‍റെ ബജറ്റ്‌ രണ്ടാം ഘട്ട സമ്മേളനം അവസാനിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു പലതവണ മാറ്റിവച്ച ശേഷമാണ്‌ അവസാന ദിവസത്തെ സമ്മേളനം പൂര്‍ത്തിയാക്കിഇരു സഭകളും പിരിഞ്ഞത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക