സന്ദര്‍ലാന്‍ഡ്: ദുഖവെള്ളിയാഴ്‌ചയിലെ ദുഖസ്‌മരണകള്‍ അയവിറക്കിക്കൊണ്‌ട്
ഓസ്‌മതെര്‍ലി കുന്നുകളിലേയ്‌ക്ക്. കാല്‍വരി കുന്നില്‍ യേശുനാഥന്റെ കഷ്‌ടപ്പാടുകളെ
ഓര്‍മപ്പെടുത്തിക്കൊണ്‌ട് നോര്‍ത്ത് ഈസ്റ്റിലെ മലയാളി കത്തോലിക്കാ വിശ്വാസ സമൂഹം
ഒസ്‌മതെര്‍ലി ഇടവക ജനങ്ങളോട് ഒത്തുചേര്‍ന്നാചരിക്കുന്നു. അന്നേദിവസം രാവിലെ
ഒന്‍പതേമുക്കാലിന് അടിവാരത്തുനിന്നും തുടങ്ങുന്ന പീഡാനുഭവ സ്‌മരണ സീറോ മലബാര്‍
കാത്തലിക് ചാപ്പ്‌ളിന് ഫാ. സജി തോട്ടത്തിലും ഓസ്‌മതെര്‍ലി ഇടവക വികാരി ഫാ.
ഡാമിയനും നേതൃത്വം നല്‍കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫാ.
സജി തോട്ടത്തില്‍ 07852582217, സിബി തോമസ് - 07988996412.