Image

അരിസോണയില്‍ ചെറുവിമാനം തകര്ന്നു ഇന്ത്യന്‍ വ്യവസായി മരിച്ചു

Published on 12 April, 2018
അരിസോണയില്‍ ചെറുവിമാനം തകര്ന്നു ഇന്ത്യന്‍ വ്യവസായി മരിച്ചു
സ്‌കൊട്ട്‌സ്‌ഡെയ്ല്‍, അരിസോണ: ചെറുവിമാനം പൈപ്പര്‍ തകര്‍ന്നു വീണു ഇന്ത്യന്‍ വ്യവസായി ആനന്ദ് പട്ടേലും (26) അഞ്ചു സുഹ്രുത്തുക്കളും മരിച്ചു.
വാട്ട് ഈസ് ഹാപ്പി ക്ലോതിംഗ് സ്ഥാപകനാണ് പട്ടേല്‍. സുഹ്രുത്ത് ജെയിംസ് പെഡ്രോസയുടേതായിരുന്നു (28) വിമാനം. ലാസ് വേഗസിലേക്കു പോയതാണ്. സ്‌കോട്ട്‌സ്‌ഡെയ്‌ലില്‍ നിന്നു പറന്നുയര്‍ന്ന് 15 മിനിട്ട് കഴിഞ്ഞപ്പോല്‍ ഒരു പ്രശ്‌നവുമില്ലെന്നു എയര്‍ ട്രാഫ്ഫിക്ക് കണ്ടോളിനെ അറിയിച്ചു. എന്നാല്‍ അല്പം കഴിഞ്ഞ് വിമാനം താഴേക്കു വീണു തീപിടിച്ച് തകരുകയായിരുന്നു
വിമാനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറിയതാണൊ അപകട കാരണമെന്നു അന്വേഷിക്കുന്നു.
ഒക്ലഹോമയിലെ എഡ്മണ്ടില്‍ താമസിക്കുന്ന പട്ടേല്‍ ഒരു ദശാബ്ദം മുന്‍പ് പഠനത്തിനാണു അമേരിക്കയില്‍ എത്തിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക