Image

ഹാരിസണ്‍ ഭൂമി കേസ്: 'കേസ് തോറ്റത് വന്‍ഗൂഡാലോചനയുടെ ഭാഗം'

Published on 13 April, 2018
ഹാരിസണ്‍ ഭൂമി കേസ്: 'കേസ് തോറ്റത് വന്‍ഗൂഡാലോചനയുടെ ഭാഗം'
ഹാരിസണ്‍ മലയാളം കമ്പിനി അധികൃതര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേസ് അടിമറിക്കപ്പെട്ടതെന്ന ആരോപണവുമായി കോട്ടയം ഡിസിസി രംഗത്ത്. ഹാരിസണ്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പ്രഫറോണി കെ ബേബി ആരോപിച്ചു

ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ തോറ്റതിന് പിന്നില്‍ വന്‍ഗൂഡാലോചനയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.കേസുകള്‍ വാദിക്കുന്നതില്‍ നിന്നും സുശീല ഭട്ടിനെ മാറ്റിയത് മുതലാണ് ഗൂഡാലോചന തുടങ്ങുന്നത്. ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു അധികൃതരെ ഒഴിവാക്കി കമ്പിനി അധികൃതരുമായാണ് കൂടിക്കാഴ്ച നടത്തിയത്. 
സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്ന് കമ്പിനി ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു തൊഴില്‍ മന്ത്രി ഡിസംബര്‍ 28ന് എഴുതിയ കത്തും ഇവര്‍ പുറത്തുവിട്ടു. വിധി വരുന്നതിന് മുന്‍പ് തന്നെ ഭൂമി ഹാരിസണിന്റേതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതും ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡിസിസി ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക