Image

ലോണാ മഹ് ലോക്ക് അമേരിക്കയിലെ ആദ്യ വനിതാ ബ്രിഗേഡിയര്‍ ജനറല്‍

പി പി ചെറിയാന്‍ Published on 14 April, 2018
ലോണാ മഹ് ലോക്ക് അമേരിക്കയിലെ ആദ്യ വനിതാ ബ്രിഗേഡിയര്‍ ജനറല്‍
വാഷിങ്ടന്‍: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍- അമേരിക്കന്‍ വനിതാ ബ്രിഗേഡിയര്‍ ജനറലായി മറീന്‍ കോര്‍പ്‌സ് കേണല്‍  , ലോണാ എം. മഹ് ലോക്കിനെ (49) അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം നടത്തിയതായി ഡിഫന്‍സ് സെക്രട്ടറി ജയിംസ് മാറ്റിസ് അറിയിച്ചു.

ഏപ്രില്‍ 11 ചൊവ്വാഴ്ചയാണ് ഓപ്പറേഷന്‍, പ്ലാന്‍സ്, പോളസീസ് ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മഹ് ലോക്കിന്റെ നിയമനത്തെക്കുറിച്ചുള്ള പ്രസ് റിലീസ് വാഷിംഗ്ടണ്‍ ഡിസിയിലെ മറീന്‍ കോര്‍പസ് ആസ്ഥാനത്തു നിന്നും പുറത്തിറക്കിയത്.

നാലു പ്രധാന മിലിട്ടറി വിഭാഗത്തില്‍  വെച്ചു ഏറ്റവും ചെറിയ വിഭാഗമായ മറീന്‍ കോര്‍പ്‌സിന്റെ വളരെ കുറച്ചുപേര്‍ മാത്രമാണ് വനിതകളായി സേവനം അനുഷ്ഠിക്കുന്നത്. എട്ടു ശതമാനം മാത്രം വനിതാ പ്രാതിനിധ്യമുള്ള ഈ വിഭാഗത്തില്‍ കൂടുതല്‍ വനിതാ  അംഗങ്ങളെ ചേര്‍ത്ത് വികസിപ്പിക്കുമെന്ന് ജനറല്‍ ക്ലെന്‍ വാള്‍ട്ടേഴ്‌സ് പറഞ്ഞു.

ജര്‍മ്മനിയില്‍ ലജിസ്ലേറ്റീവ് അഫയേഴ്‌സിലും ജപ്പാന്‍ ഒക്കിനാവയിലും മഹ് ലോക്ക് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.1985 ലാണ് മറീന്‍ കോര്‍പ്‌സില്‍ മഹ് ലോക്ക് അംഗമാകുന്നത്. ഇറാഖില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇവര്‍ക്ക് ഇറാക്ക് ക്യാംപെയ്ന്‍ മെഡല്‍, ലീജിയന്‍ ഓഫ് മെറിറ്റ് മെഡല്‍, നാഷണല്‍ ഡിഫന്‍സ് സര്‍വീസ് മെഡല്‍ തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ലോണാ മഹ് ലോക്ക് അമേരിക്കയിലെ ആദ്യ വനിതാ ബ്രിഗേഡിയര്‍ ജനറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക