Image

കണക്ക് ചെയ്തില്ല; അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി

Published on 14 April, 2018
കണക്ക് ചെയ്തില്ല; അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി

മുംബൈ: വിദ്യാര്‍ഥിക്ക് കണക്ക് ചെയ്യാന്‍ സാധിച്ചില്ല, അരിശം കൊണ്ട അധ്യാപകന്‍ കുട്ടിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി. മഹാരാഷ്ട്രയിലെ കുര്‍ജാത് ഉപജില്ലയില്‍ പെട്ട പിംപാല്‍ഗോണ്‍ ഗ്രാമത്തിലെ സില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ്  ഞെട്ടിക്കുന്ന സംഭവം നടന്നത്. അധ്യാപകന്റെ പ്രാകൃത രീതയില്‍ ഗുരുതരമായി പരിക്കേറ്റ രോഹന്‍ ഡി ജന്‍ജിര്‍ എന്ന വിദ്യാര്‍ഥിയെ പുണെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്‌ലാസ് നടക്കുന്നതിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് കണക്ക് ചെയ്യാന്‍ നല്‍കിയത്. എന്നാല്‍ രോഹന് കണക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അധ്യാപകന്‍ ചൂരല്‍ തൊണ്ടയിലേക്ക് കുത്തിയിറക്കുകയായിരുന്നു. ശ്വാസ നാളത്തിനും, അന്ന നളത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടി ശ്വാസം കിട്ടാതെ ക്ലാസില്‍ വീഴുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക