Image

ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.? (ഗീതരാജീവ്)

ഗീതരാജീവ് Published on 17 April, 2018
ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.? (ഗീതരാജീവ്)
കതുവാ ബലാല്‍സംഗ കൊലക്കെതിരെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ അണയും മുന്‍പ് സൂററ്റില്‍ മറ്റൊരു പതിമൂന്നുകാരി 86 മുറിവുകളോടെ ...എന്താ അല്ലേ...??!!
'ഞങ്ങള്‍ ക്ഷേത്രത്തിനകത്തുമാത്രം കുട്ടിയെ തിരഞ്ഞ് ചെന്നില്ലാ , അതൊരു പരിശൂദ്ധസ്ഥലമല്ലേ , അവിടെ കുഞ്ഞിനു അത്യാഹിതം സംഭവിക്കുമെന്ന് കരുതിയില്ലാ ,'

ആസിഫയുടെ പിതാവിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പന്ത്രണ്ട് വര്ഷം പിന്നിലേക്ക് ഞാനൊന്നു സഞ്ചരിച്ചു. പത്തനാപുരത്ത് പുന്നലയില്‍ ഒരുവീട്ടില്‍ തൊട്ടടുത്ത അയല്‍ക്കാരന്‍ 50 രൂപ കടം ചോദിച്ചുകൊണ്ട് അടുത്ത വീട്ടില്‍ കയറിച്ചെന്നു വീട്ടമ്മയുടെ കയ്യില്‍ ചില്ലറയുണ്ടായിരുന്നില്ല 100 രൂപാ കൊടുത്തു അടുത്ത കടയില്‍നിന്നും ചില്ലറമാറികൊടുക്കാമെന്നു പറഞ്ഞ് 12 വയസുള്ള മകളെയും കൂട്ടി കൊണ്ടുപോയി . സമയം കഴിഞ്ഞിട്ടും കുട്ടി തിരിചെത്തിയില്ലാ. കടയായ കടയും സ്‌കൂളും കൂട്ടുകാരുടെ വീടും അരിച്ചുപെറുക്കി കിട്ടിയില്ല. പിറ്റേദിവസം നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു കുറ്റിക്കാട്ടില്‍നിന്നും വിറങ്ങലിച്ച കുഞ്ഞിനെ കണ്ടെടുത്തു ..ആപിതാവും നിലവിളിച്ചുകൊണ്ടു പറഞ്ഞു ' ഞങ്ങള്‍കാട്ടില്‍മാത്രം നോക്കിയില്ലാ , അവള്‍ അവിടെ ഉണ്ടാവുമെന്ന് ഒര്ത്തില്ലാ.'

ക്ഷേത്രത്തിലെന്നല്ല പള്ളിയോ പള്ളിക്കൂടമെന്നല്ല സ്വന്തംവീട്ടിന്റെ ഉമ്മറത്തുപോലും നമ്മുടെ കുഞ്ഞുങ്ങള്‍ ഇന്നു സുരക്ഷിതരല്ല എന്ന ജീവിതയാഥാര്‍ഥ്യത്തെനാംകുറച്ചുകൂടി ഗൌരവമായി എടുക്കേണ്ടതുണ്ട് . ജ്ഞാനതീര്‍ത്ഥത്തില്‍ മുങ്ങികുളിച്ചിട്ടും കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ഇല്ലാത്തനാടായി ഇന്ത്യപേരെടുത്തു കഴിഞ്ഞു. ഒരു കാര്യത്തില്‍ ഇന്ത്യഅത്ഭുവാഹമാംവണ്ണം സ്വതന്ത്രമാണ്. ആര്‍ക്കും ആരെയും തോന്നിയതുചെയ്യാം , എപ്പോള്‍വേണമെങ്കിലും ആകാം. എവിടെവെച്ചു വേണമെങ്കിലും ആകാം. അങ്ങനെയൊരുരാജ്യം ഇന്ത്യ മാത്രമേയുള്ളൂ.

സ്‌നേഹത്തെക്കാളേറെ അതിജീവനത്തിന്റെ മുറിപ്പാടുകളാണ് ജീവിതം ഓരോനിമിഷവും നമുക്കു സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കനമുള്ള എത്രയോആഘാതങ്ങള്‍ നാം ഇതിനാലകം എറ്റുവാങ്ങികഴിഞ്ഞു . എന്തുവന്നാലും സ്വീകരിക്കാനുള്ള ഉള്‍ക്കരുത്ത് ഇന്നു നമുക്കുണ്ട് . അതില്‍ നാം അനുഗ്രഹീതര്‍.

ഭരണകൂടം തന്നെ കുറ്റകൃത്യത്തെ മൂടി വെയ്ക്കുകയും കുററം ചെയ്യുന്നവനെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് എങ്ങനെയാണ് അധിക്രമം ഇല്ലാതാവുക...?? ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കത്തക്കവിധമുള്ള വ്യവസ്ഥകള്‍ഇല്ലാത്തിടത്തോളം നാം ആരിലാണ് പ്രത്യാശവെയ്ക്കുക...??

മതം അസമത്വങ്ങളും അനാചാരങ്ങളും വളര്‍ത്തുന്ന ഒരു പ്രസ്ഥാനമായി മാറ്റപ്പെടുമ്പോള്‍ എവിടെയാണ് ഈശ്വരനിലെക്കുള്ള പാത സുഗമമാക്കാന്‍ സഹായിക്കുക. ഒരാത്മാവിനു മറ്റൊരാതമാവിന്റെ തേങ്ങലുകളും ആരവങ്ങളും കേള്‍ക്കാന്‍ ഇടയാവണ്ടേ...?? ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് മരുന്നുണ്ട്. മനസ്സ് നഷ്ടപ്പെട്ടുപോകുന്ന സാംസ്‌കാരിക ശൂന്യതക്ക് മരുന്നില്ല.

സ്വാതന്ത്ര്യനന്തരം ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ ഇന്ത്യ ഒരു മതേതരജനാധിപത്യരാജ്യമായി തലയുയര്‍ത്തിപ്പിടിച്ചുനിന്നു.. അങ്ങനെയൊരു രാജ്യത്തെ ഇവ്വിതം ആക്കിയെടുത്തതില്‍ നമുക്കുള്ള പങ്കെന്താണ്..?

വെറും വോട്ടുബാങ്കുകള്‍ മാത്രമായ ഒരു ജനതയായി നാം അധ: പതിക്കുകയാണോ...? സ്വന്തംഅവകാശങ്ങള്‍ തീറെഴുതികൊടുത്തുകൊണ്ട് വിരണ്ട പറവകളെ പോലെ പറന്നു പോകുകയാണ്‌നാം... സ്വയം വില്‍പ്പനച്ചരക്കാക്കികൊണ്ട് പ്രശസ്തരാവാന്‍ ശ്രമിക്കുന്നു. എഴുത്തുകാരും പുസ്തകങ്ങളും പത്രങ്ങളും പത്രാധിപരും വര്ദ്ധിച്ചു അതുകൊണ്ടെന്ത്..? ജാതിമതരാഷ്ട്രീയങ്ങള്‍ക്കപ്പുറം തുറന്നെഴുതാന്‍ തുറന്നുപറയാന്‍ മടിക്കുന്നലോകം.
കാറും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍ , മറഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകാതെ ഉറക്കാത്ത മണ്ണടരുകളില്‍ ചവിട്ടിനീങ്ങുകയാണ്‌നാം.
ആഘോഷങ്ങളുംആര്‍ഭാഡങ്ങളുംഅരണ്ടമുറിയിലെ ഇരുണ്ടചിന്തകള്‍കൊണ്ട് നാം മേനിപിടിപ്പിക്കുകയാണ്. വിശാലമായ പ്രകാശത്തിലെ തുറന്ന മുറിക്കുള്ളിലല്ല , അവനവന്റെ തന്നെ വലിപ്പത്തെ പെരുപ്പിച്ചു കാണിക്കുവാന്‍ മല്‍സരിക്കുകയാണ് കോഴികൂവും മുന്‍പ് യേശുവിനെ തള്ളിപ്പറഞ്ഞ വിശുദ്ധ പത്രാസിനെപോലെ.....
ഒരു നായ് പോലും തന്റെ വര്ഗ്ഗനത്തില്‍ നിന്നും തുലോം ഭിന്നനായ ഒരു മനുഷ്യനെ സര്വ്വാ ത്മനാ സ്‌നേഹിച്ച് അവനുവേണ്ടി സ്വന്തം ജിവനെ പോലും വെടിയാന്‍ തയ്യാറാകുന്നു .ആ നിസ്വാര്ത്ഥമായ സ്‌നേഹത്തില്‍ മുറിവില്ലാത്ത ഒരു ഏകതയുടെ മൂല്യം ഒരു നായ് അവനറിയാതെതന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മനുഷ്യനോ ..?? 'ഹാ തത്വം വേത്തികോഅപിന : '

ചരിത്രത്തിന്റെ തുടക്കം മുതല്‍ ഗുരുക്കന്മാരും തത്വശാസ്ത്രങ്ങളും ഉണ്ടായി മറയുന്നു.. എല്ലാ ദര്‍ശനങ്ങളും വിരല്‍ ചൂണ്ടുന്നത് സാഹോദര്യത്തിലേക്ക് തന്നെയാണ്താനും

എന്നിട്ടും മനുഷ്യ രാശിയുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹാരമില്ലാതെ കാറ്റിലലയുന്നു .
സത്യത്തിന്റെ മേല്‍ അസത്യത്തിന്റേയും , സഹോദര്യത്തിന്റെറ മേല്‍ സ്വാര്‍ഥതയുടെയും പൊന്‍പാത്രം കൊണ്ട് മൂടിയിരിക്കുന്നു.
അതുകൊണ്ട് നാരായണഗുരു പറയുന്നു :
മൂടപ്പെടുന്നു പൊന്‍പാത്രം –
കൊണ്ട്‌സത്യമതിന്മുഖം
തുറക്കുകതു നീ പൂഷന്‍ !
സത്യധര്‍മ്മന്നു കാണുവാന്‍.
'ചെയ്യുീ കര്‍മ്മങ്ങളെല്ലാവു
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളില്‍ നിന്നു മാറ്റുക... .'

ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.? (ഗീതരാജീവ്)
Join WhatsApp News
Sudhir Panikkaveetil 2018-04-17 09:48:16
well written ms. geetha raajeev.
P R Girish Nair 2018-04-17 11:20:07
നന്നായി എഴുതിയിട്ടുണ്ട്. നമ്മുടെ നാട് ഇങ്ങനെ അധഃപതിച്ചറിന് കാരണം കൂടിവരുന്ന ഇന്റർനെറ്റിനെ ഉപയോഗവും അതുപോലെ തന്നെ കൂടിവരുന്ന മദൃത്തിന്റെ ഉപയോഗവും ആണ്. ഇതു രണ്ടും ഒരുപരുധിവരെ തടഞ്ഞില്ല എങ്കിൽ ഇനിയും നമ്മുട രാജ്യത്തിന്റെ അവസ്ഥ ഇതിലും കഷ്ടമാകും. മരിച്ച കുട്ടികൾക്ക് നിത്യശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക