Image

ഒന്നോ രണ്ടോ ബലാത്സംഗ കേസുകളൊന്നും വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്ന്‌ കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം

Published on 22 April, 2018
ഒന്നോ രണ്ടോ ബലാത്സംഗ കേസുകളൊന്നും വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്ന്‌  കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം
കത്വ, ഉന്നാവ വിഷയത്തില്‍ പ്രതിസന്ധിയിലായ ബിജെപി സര്‍ക്കാരിന്‌ തിരിച്ചടിയായി കേന്ദ്രസഹമന്ത്രിയുടെ പ്രസ്‌താവന. ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ രാജ്യത്ത്‌ ചര്‍ച്ചയാക്കേണ്ടതില്ലെന്ന്‌ കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ്‌ ഗംഗ്വാര്‍.

കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ്‌ ഗംഗ്വാര്‍ മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിനിടെയാണ്‌ വിവാദ പ്രസ്‌താവന നടത്തിയത്‌.

ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്‌. ചിലപ്പോള്‍ നിങ്ങള്‍ക്കത്‌ തടയാനാവില്ല. സര്‍ക്കാര്‍ എല്ലായിടത്തും ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള വലിയ രാജ്യത്ത്‌ പ്രശ്‌നമാക്കേണ്ടതില്ലെന്നും സന്തോഷ്‌ ഗംഗ്വാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക