Image

കേരള തീരത്ത കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

Published on 22 April, 2018
കേരള തീരത്ത കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലകളില്‍ കടല്‍ക്ഷോഭം നാളെ രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 2.5 3 മീറ്റര്‍  ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന്  മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്  എന്നീ തീരപ്രദേശങ്ങളില്‍ കൂറ്റന്‍  തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തീരപ്രദേശത്തുള്ളവരും സഞ്ചാരികളും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പുലര്‍ത്തണമ്മെന്നും സമുദ്രഗവേഷണം മുന്നറിയിപ്പ് നല്‍കുന്നു.  22ന് അഞ്ചര മുതല്‍ 23ന് രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയില്‍ പറയുന്നു. വേലിയേറ്റ സമയത്തു തിരമാലകള്‍  തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട്. തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.  ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക