Image

ഇപീച്ച്‌മെന്റ് നോട്ടീസ് തള്ളിയാല്‍ ചീഫ് ജസ്റ്റീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

Published on 22 April, 2018
ഇപീച്ച്‌മെന്റ് നോട്ടീസ് തള്ളിയാല്‍ ചീഫ് ജസ്റ്റീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി തള്ളിയാല്‍ കോണ്‍ഗ്രസ് നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചേക്കും. ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയാല്‍ കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസുമായി മുന്നോട്ട് പോകുന്നതിന് സുപ്രീം കോടതിയെ തന്നെ സമീപിക്കുന്നത്

അതിനിടെ ഉപരാഷ്ട്രപതിയുടെ തീരുമാനം വരുന്നത് വരെ കോടതി നടപടികളില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി നിര്‍ത്താനുള്ള സമ്മര്‍ദ്ദ തന്ത്രവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് നടപടി നേരിട്ടിട്ടുള്ള മുന്‍ ജഡ്ജുമാരെ മാതൃകയാക്കി ദീപക് മിശ്ര തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നു. നോട്ടീസ് അനന്തമായി വൈകിപ്പിക്കാതെ ഉപരാഷ്ട്രപതി തീരുമാനം പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക