Image

ലിഗയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ്; തലവേര്‍പ്പെട്ടത് കാലപ്പഴക്കം മൂലം

Published on 22 April, 2018
ലിഗയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ്; തലവേര്‍പ്പെട്ടത് കാലപ്പഴക്കം മൂലം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് യുവതി ലിഗയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ്. ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ലിഗയുടെ(33) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരുക്കില്ലെന്ന് പോസ്റ്റം റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ ചെന്നാകാം മരണം സംഭവിച്ചിരിക്കുന്നതെന്നും പ്രാഥമിക നിഗമനം. എന്നാല്‍ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ.


അതേസമയം ലിഗയെ കൊലപ്പെടുത്തിയതാണെന്ന് സഹോദരി ഇലീസ് ആരോപിച്ചു. ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്നാണ് സഹോദരിയുടെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി. 

ലിഗയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ തുക കൈമാറുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി ബാലകിരണ്‍ ഇലിസിനെ സന്ദര്‍ശിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക