Image

രാജസ്ഥാനില്‍ ആദായ നികുതി ഓഫീസില്‍ 2.25 കോടിയുടെ ആഭരണ മോഷണം, ഉദ്യോഗസ്ഥന്‍ പിടിയില്‍

Published on 23 April, 2018
രാജസ്ഥാനില്‍  ആദായ നികുതി ഓഫീസില്‍ 2.25 കോടിയുടെ ആഭരണ മോഷണം, ഉദ്യോഗസ്ഥന്‍ പിടിയില്‍
രാജസ്ഥാനില്‍   നഗരത്തിലെ ജുവലറിയില്‍ നിന്ന്‌ ആദായനികുതിവകുപ്പ്‌ പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത 2.25 കോടിയുടെ ആഭരണങ്ങള്‍ മുതിര്‍ന്ന ആദായനികുതി ഓഫീസറുട കാര്യാലയത്തില്‍ നിന്ന്‌ മോഷണം പോയി.രാജസ്ഥാനിലാണ്‌ സംഭവം.

കോട്ട സിറ്റി പൊലീസ്‌ കണ്‍ട്രോള്‍ റൂമിന്‌ തൊട്ടടുത്തുള്ള ആദായ നികുതി വകുപ്പിന്റെ ഓഫീസ്‌ സമുച്ചയത്തിലാണ്‌ ഇത്ര വലിയ മോഷണം നടന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ആദായനികുതി വകുപ്പില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി നോക്കി വന്നിരുന്ന വ്യക്തിയെയും മറ്റു രണ്ടു പേരെയുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരില്‍ നിന്ന്‌ ആഭരണങ്ങള്‍ പിടിച്ചെടുത്തതായി കോട്ട പൊലീസ്‌ സൂപ്രണ്ട്‌ അന്‍ഷുമാന്‍ ഭൂമിയ അറിയിച്ചു.

ശനിയാഴ്‌ച അര്‍ധരാത്രിക്ക്‌ ശേഷമാണ്‌ ആഭരണങ്ങള്‍ മോഷണം പോയതെന്ന്‌ പൊലീസ്‌ നല്‍കുന്ന വിവരം. പിടിയിലായ പ്രതികള്‍ 25നും 30നും മധ്യേ പ്രായമുള്ളവരാണ്‌. നല്ല തോതില്‍ മദ്യപിച്ച ശേഷമാണു മൂവരും മോഷണം നടത്തിയത്‌. റാവത്ത്‌ ഭട്ടയില്‍ പ്രവര്‍ത്തിക്കുന്ന ആദായനികുതി വകുപ്പ്‌ ഓഫീസ്‌ തുറന്നപ്പോഴാണ്‌ മോഷണം നടന്ന വിവരം അറിയുന്നത്‌. തുടര്‍ന്ന്‌ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക