Image

ദളിത്‌ ക്ഷേമത്തിന്‌ മുന്‍ ഐഐടി വിദ്യാര്‍ഥികള്‍ ജോലി രാജിവെച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു

Published on 23 April, 2018
ദളിത്‌  ക്ഷേമത്തിന്‌  മുന്‍ ഐഐടി വിദ്യാര്‍ഥികള്‍ ജോലി രാജിവെച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു
ന്യൂഡല്‍ഹി :ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ പഠിച്ചിറങ്ങിയ 50 പേര്‍ ചേര്‍ന്ന്‌ പുതിയ രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്നു. നിലവിലുള്ള ജോലി രാജിവച്ചാണ്‌ 50 പേരും പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത്‌. പട്ടികജാതിവര്‍ഗ വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയാണ്‌ പാര്‍ടി.

ബഹുജന്‍ ആസാദ്‌ പാര്‍ടി എന്ന്‌ പേരിട്ട പാര്‍ടിക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അംഗീകാരത്തിനായി കാത്തുനില്‍ക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ ഗ്രൂപ്പിനെ നയിക്കുന്ന ഡല്‍ഹി ഐഐടിയിലെ മുന്‍ വിദ്യാര്‍ഥി നവീന്‍കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക