Image

ഇമ്പീച്ച്‌മെന്റ് പ്രമേയം തള്ളി; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്‌

Published on 23 April, 2018
ഇമ്പീച്ച്‌മെന്റ് പ്രമേയം തള്ളി; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്‌
ന്യൂഡല്‍ഹി: ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി. ഇതിനെതിരെ  സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയ ശേഷം നോട്ടീസിനെക്കുറിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷപാര്‍ട്ടികളിലെ 71 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് നല്‍കിയിരുന്നത്. കോണ്‍ഗ്രസ്, എന്‍.സി.പി., സി.പി.ഐ., സി.പി.എം., സമാജ് വാദി പാര്‍ട്ടി (എസ്.പി.), ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.), മുസ്ലിംലീഗ് പാര്‍ട്ടികളിലെ രാജ്യസഭാംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ച് നോട്ടീസില്‍ ഒപ്പിട്ടത്. ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. പാര്‍ട്ടികളില്‍പ്പെട്ടവര്‍ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക