Image

പയ്യന്നൂര്‍ സൗഹൃദവേദി വാര്‍ഷികം ആഘോഷിച്ചു

Published on 24 April, 2018
പയ്യന്നൂര്‍ സൗഹൃദവേദി വാര്‍ഷികം ആഘോഷിച്ചു

മസ്‌കറ്റ്: പയ്യന്നൂര്‍ സൗഹൃദവേദിയുടെ ആറാമത് വാര്‍ഷികം വര്‍ണാഭമായ ചടങ്ങുകളോടെ അല്‍ഫലാജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

പയ്യന്നൂര്‍ ഫെസ്റ്റ് ഇന്ത്യന്‍ എംബസി കോണ്‍സലര്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറി പി.കണ്ണന്‍നായര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

വിദ്വാന്‍ പി. കേളു നായരുടെ ജീവിതത്തെ ആസ്പദമാക്കി മഞ്ജുളന്‍ സംവിധാനം ചെയ്ത നാടകം ന്ധകേളു’ കാണികളുടെ കൈയടി നേടി. നാടകത്തിലെ കേന്ദ്ര കഥാ പാത്രമായ കേളുവിനെ ഷൈജു കൃഷ്ണന്‍ അവതരിപ്പിച്ചു. തുടര്‍ന്നു പയ്യന്നൂര്‍ സൗഹൃദവേദി വനിതാ വിഭാഗത്തിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തവും ഗാനങ്ങളും അരങ്ങേറി. മസ്‌കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ തായംബകക്ക് മനോഹരന്‍ നേതൃത്വം നല്‍കി.

പ്രസിഡന്റ് ബാബു പുറവങ്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒമാന്‍ ടി.വി.നാടക വിഭാഗം ഡയറക്ടര്‍ താലിബ് മുഹമ്മദ് ആല്‍ബലൂഷി വിശിഷ്ടാതിഥിയായി. ഐഎസ്സി മലയാള വിഭാഗം കണ്‍വീനര്‍ ടി.ഭാസ്‌കരന്‍, നായര്‍ ഫാമിലി യൂണിറ്റി പ്രസിഡന്റ് ശിവശങ്കര പിള്ള, വനിതാ വിഭാഗം കോഓര്‍ഡിനേറ്റര്‍ ഉഷ രവീന്ദ്രനാഥ്, സെക്രട്ടറി രാജീവ് മടായി, ട്രഷറര്‍ രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക