Image

രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മസ്‌ജിദിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍

Published on 25 April, 2018
രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മസ്‌ജിദിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി: രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍. കഴിഞ്ഞദിവസമാണ്‌ സംഭവം. ള്ളിയില്‍ നിസ്‌കാരം നടക്കുന്നിതിനിടെയാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞതെന്നാണ്‌ സൂചന. പുലര്‍ച്ചെ 5.22 വരെ കുഞ്ഞ്‌ അവിടെ ഉണ്ടായിരുന്നില്ലെന്ന്‌ പള്ളിയിലെത്തിയവര്‍ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ കളമശ്ശേരി പൊലീസ്‌ കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിലേക്ക്‌ മാറ്റി. പുതിയ സോക്‌സ്‌, ഉടുപ്പ്‌, പാന്റ്‌സ്‌ എന്നിവ ധരിപ്പിച്ചാണ്‌ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്‌. നാലര കിലോ തൂക്കമുള്ള കുഞ്ഞ്‌ ആരോഗ്യവതിയാണെന്നും എന്തെങ്കിലും തരത്തിലുള്ള ആന്തരിക ക്ഷതമോ മറ്റോ ഏറ്റിട്ടുണ്ടോയെന്നറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും മെഡിക്കല്‍ കോളേജ്‌ ശിശുരോഗ വിഭാഗം അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക