Image

ഒഹായോ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പരമ്പരാഗത പാചക പഠനക്ലാസ് നടത്തുന്നു.

Published on 25 April, 2018
ഒഹായോ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പരമ്പരാഗത പാചക പഠനക്ലാസ് നടത്തുന്നു.
ഒഹായോ: ക്‌നാനായ കാത്തലിക്ക്  കോണ്‍ഗ്രസ് ഓഫ് ഒഹായോ ക്‌നാനായ പാരമ്പര്യങ്ങളെ കുറിച്ചും പരമ്പരാഗത ഭക്ഷണം പാചക ശൈലിയെക്കുറിച്ചും പഠന ക്ലാസ്സ് ഏപ്രില്‍ 28ന് ക്ലീവലാന്‍ഡില്‍ ശ്രീമാന്‍ സജി ചെമ്മല കുഴിയുടെ  ഭവനത്തില്‍ വച്ച് നടത്തപ്പെടുന്നു. ചെറിയ പലഹാരങ്ങള്‍ തുടങ്ങി പിടിയും, ഇറച്ചിക്കറിയും വരെയുള്ള എല്ലാ പലഹാരങ്ങളും സമുദായ അംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്നു പാചകം ചെയ്തു കൊണ്ടാണ് ഈ പഠനക്ലാസ് നടത്തുന്നത് എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.  

പുരാതനകാലങ്ങളില്‍ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ഒരുമിച്ചുകൂടി പാചകം ചെയ്തു ഒരു മേശയില്‍ ഒരുമിച്ചിരുന്ന് സ്‌നേഹം പങ്കിടുന്നതിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണിത് എന്ന് വിമന്‍സ് ഫോറം പ്രസിഡന്‍റ് ശ്രീമതി മേഴ്‌സി പച്ചികര അറിയിച്ചു. കണ്ണിലെ കൃഷ്ണമണിപോലെ ക്‌നാനായ സമുദായം കാത്തു പരിപാലിക്കുന്ന പാരമ്പര്യങ്ങള്‍ക്ക് ഒപ്പംതന്നെ പാരമ്പര്യ പാചക ശൈലികളും പുതിയ തലമുറയ്ക്ക് കൈമാറുന്നതിന് വേണ്ടിയാണ് ഈ പഠന ക്ലാസ്സ് എന്ന് ,ഇതിന് നേതൃത്വം കൊടുക്കുന്ന ശ്രീമതി വല്‍സമ  ചെമ്മലകുഴി പറഞ്ഞു.

ഒഹയൊയിലുളള എല്ലാ ക്‌നാനായ സമുദായ അംഗങളേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു എന്ന് ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. അനിലാ ചെമ്മല കുഴിയില്‍, ജോ മുഴുവന്‍ ചേരിയില്‍, കിരണ്‍ ഇലവുങ്കല്‍, എല്‍ഡിന്‍ പളാകൂടതില്‍, ജോയി ചെമല കുഴിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക