Image

കുവൈത്ത് യാത്രയയപ്പു നല്‍കി

Published on 25 April, 2018
കുവൈത്ത് യാത്രയയപ്പു നല്‍കി

കുവൈത്ത്: പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈത്ത് യുണിറ്റ് അഞ്ച് അംഗവും വനിതാ എക്‌സിക്യുട്ടീവ് എന്ന നിലയില്‍ ഫോക്കസിന്റെ നിറസാന്നിധ്യമായിരുന്ന ബിന്ദുമോള്‍ക്ക് ഫോക്കസ് കുവൈത്ത് യാത്രയയപ്പു നല്‍കി. 

അബാസിയ ഒലിവ് ഓഡിറ്റോറിയത്തില്‍ ഫോക്കസ് പ്രസിഡന്റ് ഡിസില്‍വ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റോയ് ഏബ്രഹാം, സിറാജ്, മുഹമ്മദ് ഇക്ബാല്‍, ഷാജി തങ്കച്ചന്‍, ബിനു മാത്യു, സലിം രാജ്, തന്പി ലുക്കോസ്, രതീഷ് കുമാര്‍, എം.എന്‍. സലിം, സൈമണ്‍ ബേബി എന്നിര്‍ സംസാരിച്ചു. ബിന്ദു മോള്‍ മറുപടി പ്രസംഗം നടത്തി. സംഘടനയുടെ ഉപഹാരങ്ങള്‍ ഡിസില്‍വാ ജോണും റോയ് എബ്രഹാമും സമ്മാനിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക