Image

ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി

Published on 26 April, 2018
ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി
ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായതായി മോഹന്‍ലാല്‍ അറിയിച്ചു തന്റെ ഫേസ്‌ബുക്‌ പോസ്റ്റിലൂടെയാണ്‌.

123 ദിവസം നീണ്ട ഷൂട്ടിംഗ്‌ പൂര്‍ത്തീകരിച്ചതായി താരം വെളിപ്പെടുത്തിയത്‌. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്‌ വാഗമണ്ണിലായിരുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്‌ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്‌.

മധ്യകേരളത്തില്‍ ഒരു കാലത്ത്‌ നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ്‌ സിനിമയുടെ ഇതിവൃത്തമായി വരുന്നത്‌. ഫാന്റസി ഗണത്തിലാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. 30 മുതല്‍ 65 വയസ്‌ വരെയുള്ള കഥാപാത്രങ്ങളെയാണ്‌ മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്‌.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ബിഗ്‌ റിലീസായിട്ടാണ്‌ ഒടിയന്‍ തിയറ്ററുകളിലേക്ക്‌ എത്തുന്നത്‌. നരേന്‍, സിദ്ദിഖ്‌, ഇന്നസെന്റ്‌ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക