Image

അരിസോണയില്‍ ഗ്രാന്‍ഡ്‌ ഇന്ത്യ ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 24ന്‌

മനു നായര്‍ Published on 22 March, 2012
അരിസോണയില്‍ ഗ്രാന്‍ഡ്‌ ഇന്ത്യ ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 24ന്‌
ഫീനിക്‌സ്‌: ഇന്‍ഡോ അമേരിക്കന്‍ ഫൌണ്ടേഷന്‍ ഓഫ്‌ അരിസോണയുടെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനക്കാരുടെ അസോസിയേഷനുകളേയും, മറ്റ്‌ സാമൂഹികസംസ്‌കാരിക സംഘടനകളേയും ഏകോപിപ്പിച്ചുക്കൊണ്ട്‌ ഗ്രാന്‍ഡ്‌ ഇന്ത്യ ഫെസ്റ്റിവല്‍ എന്ന മഹാമേള മാര്‍ച്ച്‌ 24ന്‌ സംഘടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷങ്ങളായി ഈ പരിപാടി വളരെ വിജയകരമായി നടത്തിവരുന്നതാണ്‌. ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററാണ്‌ (Indo-American Cultural Center, 2809 W Maryland Ave Phoenix, Arizona 85017) ആഘോഷങ്ങള്‍ക്ക്‌ വേദിയാകുന്നത്‌. അരിസോണ സംസ്ഥാനത്തിന്റെ സെന്റേനിയന്‍ ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം വിപുലമായ പരിപാടികളാണ്‌ ഒരുക്കിയിട്ടുളളത്‌. ഫീനിക്‌സ്‌ മേയര്‍ ഗ്രെഗ്‌ സ്റ്റാന്റെണ്‌ മുഖ്യാധിതി ആയിരിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്‌ വൈവിധൃമാര്‍ന്ന കലാ സാംസ്‌കാരികപരിപാടികള്‍, ഭക്ഷണശാലകള്‌ എന്നിവ ആഘോഷത്തിന്റെ പ്രത്യേകതയാണ്‌. കൂടാതെ ഇന്ത്യന്‍ വസ്‌ത്രങ്ങളുടേയും ആഭരണങ്ങളുടേയും മറ്റ്‌ കരകൗശല വസ്‌തുക്കളുടേയും പ്രദര്‍ശനം, സന്നദ്ധ സംഘടനകളുടെ ബൂത്തുകള്‍, കുട്ടികള്‍ക്ക്‌ വേണ്ടി പ്രത്യേക കലാകായികമത്സരങ്ങള്‌ എന്നിവ ഒരുദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമാണ്‌. കൂടുതല്‍ വിവരങ്ങള്‌ക്ക്‌ www.indofoundation.org.
അരിസോണയില്‍ ഗ്രാന്‍ഡ്‌ ഇന്ത്യ ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 24ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക