Image

പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനവും വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശയും.

ബിജു ജേക്കബ് Published on 02 May, 2018
പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനവും  വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശയും.
• മസ്‌ക്കറ്റ് ആകമാന സുറിയാനി സഭയുടെ മേലദ്ധ്യക്ഷനായ പരിശുദ്ധനായ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍കീസ് ബാവായുടെ ഒമാനിലെ ശ്ലൈഹിക സന്ദര്‍ശനവും മസ്‌കറ്റ് ഗാലയില്‍ പുതുതായി പണികഴിപ്പിച്ച മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശയും  മെയ് 8 മുതല്‍ 12 വരെ തീയതികളില്‍ നടത്തപ്പെടുന്നു.

• ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരായ ഡാനിയേല്‍ മോര്‍ ക്ലിമീസ്, ജോസഫ് മോര്‍ ഗ്രീഗോറിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തെവോദോസ്യയോസ്, മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, ഐസക്ക് മോര്‍ ഓസ്‌കത്തിയോസ്, മാത്യൂസ് മോര്‍ തിമോത്തിയോസ് എന്നീ തിരുമേനിമാരും സഹകാര്‍മീകത്വം വഹിക്കുന്നതാണ്.

• മെയ് ഒമ്പതാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവക്കും, ശ്രേഷ്ഠ കാതോലിക്ക ബാവക്കും, മെത്രാപ്പോലീത്താമാര്‍ ക്കും സ്വീകരണം നല്‍കും തുടര്‍ന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാര്മീകത്വത്തില്‍ സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും.

മെയ് 10 ആം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പുതിയ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ പരിശുദ്ധ പാത്രിയര്‍കീസ് ബാവ നിര്‍വഹിക്കും.

മെയ് 11ആം തീയതി വെള്ളിയാഴിച്ച പരിശുദ്ധ പാത്രിയര്‍കീസ് ബാവയും മെത്രാപ്പോലീത്തമാരും സലാല സന്ദര്‍ശിക്കുന്നു തുടര്‍ന്ന് വെളിയഴിച്ച വൈകിട്ട് 7 മണിക്ക് സലാല സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതുമാണ്.

 ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നൂറ്റി ഇരുപത്തിമ്മൂന്നാമത്തെ പാത്രിയര്‍ക്കീസ് ആണ് ബാവ. 

2014 മെയ് ഇരുപത്തി ഒമ്പതാം തീയതി ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മീകത്വത്തിലാണ് പാത്രിയര്‍ക്കീസ് ആയി വാഴിക്കപ്പെട്ടത്. 1965 മേയ് മൂന്നാം തീയതിയാണ് ബാവായുടെ ജനനം.

ദൈവ ശാസ്ത്രത്തില്‍ ബിരുദവും തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 
1985ല്‍ റമ്പാന്‍ സ്ഥാനവും , 1996 ജനുവരി ഇരുപത്തിആറാം തീയതി മാര്‍ കൂറിലോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി  വാഴിക്കപ്പെട്ടു.

മസ്‌ക്കറ്റിലെ ഗാലയില്‍ കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് ദേവാലയം പടുത്തുയര്‍ത്തിയത്.

പത്രസമ്മേളനത്തില്‍ ഫാ. ബേസില്‍ വര്‍ഗീസ്, ഫാ അനീഷ് പി. ജെ., കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടര്‍, ഡോ. രഞ്ജി മാത്യു, ഡോ പി.സി. ഷെറിമോന്‍, ഷിബു കെ ജേക്കബ്, ജോര്‍ജ് വറുഗീസ്, ബിജു ജേക്കബ് വെണ്ണിക്കുളം, ബിന്ദു പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനവും  വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശയും.
പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനവും  വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക