Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച്‌ 25-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 March, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച്‌ 25-ന്‌
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ മാര്‍ച്ച്‌ 25 (ഞായര്‍) ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു.

ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ള 35-ഓളം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ്‌ ഈ തിരുനാള്‍ ആഘോഷിക്കുന്നതെന്ന്‌ തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ജോസഫ്‌ ആന്റണി പറഞ്ഞു.

രാവിലെ 9.30-ന്‌ ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി മുഖ്യകാര്‍മികത്വം വഹിക്കും. സമീപ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും വിശുദ്ധ ദിവ്യബലിയില്‍ പങ്കെടുക്കും. ദിവ്യബലിക്കുശേഷം നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്‌.

തിരുനാളില്‍ പങ്കെടുത്ത്‌ വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയും കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബാസൈറ്റ്‌: stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച്‌ 25-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക