Image

റോക്ക്‌ലാന്റ്‌ മിഷനില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 22 March, 2012
റോക്ക്‌ലാന്റ്‌ മിഷനില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ നടന്നു
ന്യൂയോര്‍ക്ക്‌: വിശ്വാസവും പാരമ്പര്യവും സൗഹൃദവും ദൃഢപ്പെടുത്തുക എന്ന ലക്ഷ്യവുമായി അറ്റ്‌ലാന്റയില്‍ ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആറാമത്‌ ദേശീയ കണ്‍വെന്‍ഷന്റെ കിക്ക്‌ഓഫ്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ മാര്‍ച്ച്‌ 18-ന്‌ നടന്നു.

ദിവ്യബലിക്കുശേഷം കണ്‍വെന്‍ഷന്‍ കണ്‍വീനറും രൂപതാ വികാരി ജനറാളുമായ ഫാ. ആന്റണി തുണ്ടത്തില്‍, ചാക്കോ കിഴക്കേത്തൊട്ടില്‍, ജോസഫ്‌ വാണിയപ്പള്ളി എന്നിവരില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട്‌ ഇടവകതല കിക്ക്‌ഓഫ്‌ നടത്തി. മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വീനര്‍ ജോസ്‌ കളപ്പുര രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ച്‌ വിശദീകരിച്ചു. കൈക്കാരന്മാരായ ഡൊമിനിക്‌ വയലുങ്കല്‍, ജേക്കബ്‌ ചൂരവടി എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കി. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ മിഷനില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക