ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ
വാര്‍ഷിക പിക്നിക്ക് ജൂലൈ ഒമ്പതാംതീയതി ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍
ബ്രൂക്ക് ഹെവനിലുള്ള സൗത്ത് ഹെവന്‍ കൗണ്ടി പാര്‍ക്കില്‍ വെച്ച് നടത്തും. വിവിധ
ഇനം കായിക മത്സരങ്ങള്‍, ഫണ്‍ ഗെയിം, ബാര്‍ബിക്യൂ എന്നിവയുണ്ടായിരിക്കും. ഈ സമ്മറിലെ
നല്ലൊരു ദിവസം ആനന്ദകരമായി കുടുംബത്തോടുകൂടി ആസ്വദിക്കുവാന്‍ ഭാരവാഹികള്‍ ഏവരേയും
ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഈപ്പന് കോട്ടുപ്പള്ളി (631 584
2376), ബേബിച്ചന് പൂഴിക്കുന്നേല്‍ (631 499 3020), ഷാജു മാത്യു (631 549 2099),
ആന്റണി ജോസഫ് (631 580 1993), സെബാസ്റ്റ്യന്‍ തോമസ് (516 681 8665).